കോട്ടയം: മാതൃകാധ്യാപകനും സഞ്ചരിക്കുന്ന വിജ്ഞാനകോശവുമായിരുന്ന പ്രഫ. അമ്പലപ്പുഴ രാമവർമയ്ക്ക് ഉചിതമായ സ്മാരകം വേണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. രാമവർമയുടെ പത്താം ചരമവാർഷിക അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു തിരുവഞ്ചൂർ.
ഫിലിംചേംബർ സെക്രട്ടറി സജി നന്ത്യാട്ടിന്റെ അധ്യക്ഷതയിൽ കോട്ടയം പബ്ലിക് കോളജ് അങ്കണത്തിൽ നടന്ന യോഗത്തിൽ അമ്പലപ്പുഴ രാമവർമയുടെ ആദ്യകാല ശിഷ്യൻ തിരുവിഴ ജയശങ്കർ മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ കൗൺസിലർ റീബാ വർക്കി, എം.ബി. സുകുമാരൻ നായർ, സഞ്ജീവ് നമ്പൂതിരി, രാജാശ്രീകുമാർ വർമ എന്നിവർ പ്രസംഗിച്ചു.