+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണം: ത്രി​ദി​ന പ​രി​ശീ​ല​നം ന​ട​ത്തി

ക​ൽ​പ്പ​റ്റ: ആ​രോ​ഗ്യ, പോ​ലീ​സ് വ​കു​പ്പു​ക​ൾ, ജോ​യി​ന്‍റ് ആ​ക്ഷ​ൻ ഫോ​ർ ലീ​ഗ​ൽ ഓ​ൾ​ട്ട​ർ​നേ​റ്റീ​വ്സ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ചൈ​ൽ​ഡ്ലൈ​ൻ വ​യ​നാ​ട് കേ​ന്ദ്രം കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​
കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണം:  ത്രി​ദി​ന പ​രി​ശീ​ല​നം ന​ട​ത്തി
ക​ൽ​പ്പ​റ്റ: ആ​രോ​ഗ്യ, പോ​ലീ​സ് വ​കു​പ്പു​ക​ൾ, ജോ​യി​ന്‍റ് ആ​ക്ഷ​ൻ ഫോ​ർ ലീ​ഗ​ൽ ഓ​ൾ​ട്ട​ർ​നേ​റ്റീ​വ്സ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ചൈ​ൽ​ഡ്ലൈ​ൻ വ​യ​നാ​ട് കേ​ന്ദ്രം കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത്രി​ദി​ന പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു. ആ​ർ​കെ​എ​സ്കെ ട്രെ​യി​ന​ർ​മാ​ർ, ജു​വ​നൈ​ൽ പോ​ലീ​സ് അം​ഗ​ങ്ങ​ൾ, ആ​ശ വ​ർ​ക്ക​ർ​മാ​ർ എ​ന്നി​വ​ർ​ക്കാ​യി​രു​ന്നു പ​രി​ശീ​ല​നം.
ആ​ദ്യ​ദി​ന പ​രി​ശീ​ല​നം പ​ന​മ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. ആ​സ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക​ട്ർ കെ.​പി. പ്ര​ജീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് കെ. ​സു​ഹൈ​റ​ത്ത് പ്ര​സം​ഗി​ച്ചു. ര​ണ്ടാം​ദി​വ​സ​ത്തെ പ​രി​ശീ​ല​നം ആ​ർ​ദ്രം മി​ഷ​ൻ നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ.​ഒ.​എ​സ്. സു​ഷ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​ന്നാം ദി​വ​സം സ​ബ്ജ​ഡ്ജും ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി​യു​മാ​യ സി. ​ഉ​ബൈ​ദു​ള​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡീ​ഷ​ണ​ൽ പോ​ലീ​സ് സൂ​പ്ര​ണ്ട് വി​നോ​ദ്പി​ള​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​ർ ടി.​യു. സ്മി​ത, ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി അം​ഗം ബി​ബി​ൻ, ചൈ​ൽ​ഡ്ലൈ​ൻ ഇ​ന്‍റ​ർ​വ​ൻ​ഷ​ൻ യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ സി.​കെ. ദി​നേ​ശ​ൻ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. ചൈ​ൽ​ഡ്ലൈ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി.​ടി. അ​ന​ഘ, കൗ​ണ്‍​സി​ല​ർ ജി​ൻ​സി എ​ലി​സ​ബ​ത്ത്, ടീം ​അം​ഗ​ങ്ങ​ളാ​യ ലി​ല്ലി തോ​മ​സ്, സ​തീ​ഷ് കു​മാ​ർ, പി.​ടി. ല​ക്ഷ്മ​ണ്‍, സി.​എ. അ​ബ്ദു​ൾ ഷെ​മീ​ർ, പി.​വി. സ​ബി​ത, ഡെ​ൻ​സി​ൽ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.