റാന്നി: കിടപ്പുരോഗിയും പാര്ക്കിന്സണ് ബാധിതനുമായ വയോധികന് പോലീസ് രക്ഷകരായി. റാന്നി അങ്ങാടി പുല്ലൂപ്രം പടിഞ്ഞാറെ കൂറ്റില്‍ വീട്ടില്‍ വേണുകുട്ട(62)നെ റാന്നി ജനമൈത്രി പോലീസാണ് സുരക്ഷിത കേന്ദ്രത്തിലെത്തിച്ചത്. ബിഎസ്എന്‍എല്ലില്‍ ഫീല്‍ഡ് വര്‍ക്കര്‍ ആയിരുന്ന ഇദ്ദേഹം രണ്ടു മാസമായി രോഗബാധിതനായി കിടപ്പിലാണ്. കൂടെ താമസിക്കുന്ന ജയശ്രീ (58)ആയിരുന്നു കാര്യങ്ങള്‍ നോക്കിനടത്തിയിരുന്നത്.
ആഹാരത്തിനോ മരുന്നിനോ നിവൃത്തിയില്ലാതെ നിസഹായാവസ്ഥയിലായ വേണുക്കുട്ടന്റെ സ്ഥിതി മനസിലാക്കിയ റാന്നി പോലീസ് ഇന്‍സ്പെക്ടര്‍ വിനോദിന്റെ നിര്‍ദേശപ്രകാരം കിടങ്ങന്നൂര്‍ കാരുണ്യാലയ(അമ്മവീട്)ത്തില്‍ ജനമൈത്രീ പോലീസ് എത്തിക്കുകയായിരുന്നു. റാന്നി എസ്ഐ ശ്രീജിത്ത് ജനാര്ദനന്, ജനമൈത്രി ബീറ്റ് ഓഫീസര്‍ അശ്വാധീഷ് എന്നിവരുടെ നേതൃത്വത്തിലാണ് കേന്ദ്രത്തില്‍ എത്തിച്ചത്.
കൊയ്ത്തുത്സവം ആരംഭിച്ചു
കുറ്റൂര്‍: ഗ്രാമപഞ്ചായത്തിലെ കോതവരുത്തി പാടത്തെ കൊയ്ത്തുത്സവ ഉദ്ഘാടനം കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. സഞ്ജു നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സാലി ജോണ്‍, പാടശേഖരം സെക്രട്ടറിയും വാര്‍ഡ് അംഗവുമായ എം.ടി. ഏബ്രഹം, സാബു കുറ്റിയില്‍, സിന്ധു ലാല്‍, ആല്‍ഫ അമ്മിണി ജേക്കബ്, പ്രകാശ്, മോഹന്‍ കുമാര്‍, പാടശേഖരസമിതി അംഗങ്ങ് എന്നിവര്‍ പങ്കെടുത്തു.