ചിറ്റാര്‍: വടശേരിക്കര - ചിറ്റാര്‍ റോഡില്‍ അരീക്കക്കാവിനു സമീപം മതില് ചാടി റോഡില്‍ വീണ മ്ലാവ് കഴുത്തൊടിഞ്ഞു ചത്തു. അരീക്കകാവ് ഡിപ്പോയ്ക്ക് സമീപം ശനിയാഴ്ച രാവിലെയാണ് വീണു പരിക്കേറ്റ നിലയില്‍ മ്ലാവിനെ കണ്ടത്. ഗുരുതരമായി പരിക്കേറ്റ മ്ലാവിനെ റാന്നി ആര്‍ആര്‍ടിയുടെ സഹായത്തോടെ ചിറ്റാര്‍ ഡെപ്യൂട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് വെറ്ററിനറി സര്ജന് ഡോ. രാഹുല്‍ നായര്‍ സ്ഥലത്തെത്തി പോസ്റ്റുമോര്‍ട്ടം നടത്തി. മതില്‍ചാടി വീണപ്പോള്‍ കഴുത്തിനേറ്റ മുറിവാണ് അപകടകാരണം. ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷന് സെക്ഷന്‍ ഓഫീസര്‍മാരായ കെ.ആര്. സുരേഷ്കുമാര്‍, മനു കുര്യാക്കോസ്, എം. ശ്രീലാല്‍, സുബിമോള്‍ ജോസഫ് എന്നിവരും ആര്‍ആര്‍ടി ഉദ്യോഗസ്ഥരായ സതീഷ്കുമാര്‍, അരുണ്‍രാജ്, പ്രത്യുഷ്, ഫിറോസ്ഖാന് എന്നിവരും രക്ഷാസംഘത്തിലുണ്ടായിരുന്നു.