മുണ്ടക്കയം ഈസ്റ്റ്: കായിക സ്വപ്നങ്ങൾക്ക് ചിറകു വിരിച്ച് മുണ്ടക്കയം ഈസ്റ്റ് ബോയ്സ് ഗ്രൗണ്ട് സ്റ്റേഡിയമായി ഉയർത്തുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതിനു മുന്നോടിയായി പാരിസൺ ഗ്രൂപ്പിന്റെ കൈവശമുള്ള സ്റ്റേഡിയം ഇടുക്കി ജില്ലാ പഞ്ചായത്തിനു വിട്ടു നൽകി. ആദ്യഘട്ടത്തിൽ 36 ലക്ഷം രൂപ മുടക്കുള്ള നവീകരണ പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. മുണ്ടക്കയം മൂന്നാംമൈലിൽ നടന്ന സമ്മേളനം വാഴൂർ സോമൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഇടുക്കി ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രിയ മോഹനൻ, ഡോമിന സജി, രേഖ ദാസ്, സിന്ധു മുരളീധരൻ, ശ്രീജ ഷൈൻ, പഞ്ചായത്തംഗം വി.എൻ. ജാൻസി, ജോസഫ് എം. കള്ളിവയലിൽ, കുര്യൻ ജോർജ്, ടി.കെ. മുഹമ്മദലി, എം.കെ. ലാലി, അലക്സ് കോഴിമല, സുനിൽ, സണ്ണി തട്ടിങ്കൽ, ജേക്കബ് സി. കലൂർ ഫാ.വർഗീസ് പുളിക്കാൻ, സന്തോഷ് ജോർജ്, ടോം കെ. തോമസ് എന്നിവർ പ്രസംഗിച്ചു.
കോട്ടയം - ഇടുക്കി ജില്ലയുടെ അതിർത്തി ഗ്രാമമായ മുണ്ടക്കയം 35-ാം മൈലിലുള്ള ബോയ്സ് ഗ്രൗണ്ട് ആധുനിക നിലവാരത്തിൽ സ്റ്റേഡിയുമായിട്ടാണ് ഉയർത്തുന്നത്. നിരവധി കായിക ടൂർണമെന്റുകളാണ് ഈ ഗ്രൗണ്ടിൽ നടക്കാറുള്ളത്. നിലവിൽ ഹൈറേഞ്ച് സ്പോർട്സ് അക്കാഡമിയുടെ പരിശീലനം നടക്കുന്നത് ഈ ഗ്രൗണ്ടിലാണ്.
കൂടുതൽ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനുവിന്റെ ഇടപെടലിലൂടെ പാരിസൺ ഗ്രൂപ്പ് മാനേജ്മെന്റ് ഇടുക്കി ജില്ല പഞ്ചായത്തിന് ഗ്രൗണ്ട് വിട്ട് നൽകിയിരിക്കുന്നത്. തുടർന്ന് അഞ്ചേക്കർ സ്ഥലം കൂടി ഏറ്റെടുത്ത് മധ്യ കേരളത്തിലെതന്നെ ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള സ്റ്റേഡിയമാക്കി ഇതിനെ ഉയർത്തുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.