എരുമേലി: അവിശ്വാസ പ്രമേയം പാസായി ഇടതുപക്ഷ ഭരണമൊഴിഞ്ഞ എരുമേലി പഞ്ചായത്തിൽ പുതിയ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുക്കാൻ പ്രത്യേക കമ്മിറ്റി ചേരുന്നത് 12ന്. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ വിജ്ഞാപനം പുറപ്പെടുവിച്ചു.
12ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ രാവിലെ 11ന് പ്രസിഡന്റ് തെരഞ്ഞെടുപ്പും ഉച്ചകഴിഞ്ഞ് രണ്ടിന് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും നടക്കും.
കാഞ്ഞിരപ്പള്ളി സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാറാണ് വരണാധികാരി. ഒരാഴ്ച മുമ്പ് പഞ്ചായത്ത് അംഗങ്ങൾക്ക് തെരഞ്ഞെടുപ്പ് സംബന്ധിച്ച കമ്മിറ്റി നോട്ടീസ് നൽകാൻ കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.