കിടങ്ങൂര്‍: രണ്ടാഴ്ചകൊണ്ട് നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തീകരിച്ച് റോഡ് നിര്‍മാണം നടത്താന്‍ സാധിക്കുമെന്ന് ജില്ലാ പഞ്ചായത്ത് തെളിയിച്ചിരിക്കുകയാണ്. വര്‍ഷങ്ങളായി ഗതാഗതയോഗ്യമല്ലാതിരുന്ന കിടങ്ങൂര്‍ പഞ്ചായത്തിലെ പുന്നമറ്റം ഫാം റോഡിന് ജില്ലാ പഞ്ചായത്തിന്റെ ഭേദഗതി പ്രോജക്ടില്‍ ഉള്‍പ്പെടുത്തി മാര്‍ച്ച് ആദ്യമാണ് ജില്ലാ പഞ്ചായത്തംഗം ജോസ് മോന് മുണ്ടയ്ക്കല്‍ ജില്ലാ പഞ്ചായത്ത് ഫണ്ടില്‍നിന്നു പത്തു ലക്ഷം രൂപ അനുവദിച്ചത്.
മാര്‍ച്ച് രണ്ടാംവാരം ടെണ്ടര്‍ ക്ഷണിച്ചത്. മാര്‍ച്ച് 18ന് ആയിരുന്നു ഈ റോഡിനായുള്ള ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. നടപടി ക്രമങ്ങളെല്ലാം അഞ്ചു ദിവസങ്ങള്‍കൊണ്ട് പൂര്‍ത്തീകരിച്ച് ആറാം ദിവസം കരാറുകാരന് വര്‍ക്ക് ആരംഭിക്കുന്നതിനുള്ള നടപടികള്‍ ചെയ്തുകൊടുത്തു ജില്ലാ പഞ്ചായത്തംഗം ജോസ്മോന് മുണ്ടയ്ക്കലിന്റെ നേതൃത്വത്തില്‍.
തുടര്‍ന്നു തൊട്ടടുത്ത നാലു പ്രവര്‍ത്തി ദിവസങ്ങള്‍ കൊണ്ട് കരാറുകാരന് വര്‍ക്ക് പൂര്‍ത്തീകരിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും എൻജിനിയറിംഗ് വിഭാഗത്തിന്റെയും ആത്മാര്‍ഥമായ പരിശ്രമത്തിലാണ് ജില്ലാ പഞ്ചായത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു വര്‍ക്ക് ടെന്‍ഡര്‍ ചെയ്ത് പത്തു ദിവസത്തിനുള്ളില്‍ വര്‍ക്ക് പൂര്‍ത്തീകരിച്ച് ബില്‍ റെഡിയാക്കിയത്.
നവീകരിച്ച റോഡിന്റെ ഉദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോസ് മോന് മുണ്ടയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം പ്രഫ. മേഴ്സി ജോണ്‍, ഫാ. ഏബ്രഹാം തറതട്ടേല്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മരായ തോമസ് മാളിയേക്കല്‍, ദീപ സുരേഷ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എം.രാധാകൃഷ്ണന്, വി.കെ.സുരേന്ദ്രന്, എം. ദിലീപ് കുമാര്‍, സാബു ഒഴുങ്ങാലില്‍, ജോബി ചിറത്തറ, മഹേഷ് ആനന്ദഭവന്, റെജിമോന് കപ്ലിങ്ങാട്ട്, കുഞ്ഞുമോന് ഒഴുകയില്‍, കെ.ആര്. സുന്ദരേശ്, വേലായുധന് നായര്‍, സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.