കുറവിലങ്ങാട്: ഗാന്ധിജിയുടെ പൂര്‍ണകായപ്രതിമ നാടിന് സ്വന്തമാകുന്നു. ആസാദ് ക അമൃതമഹോത്സവത്തിന്റെ ഭാഗമായാണ് ഗാന്ധിജി പ്രതിമ സ്ഥാപക സമിതിയാണ് പ്രതിമ നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നത്. ജനകീയ പങ്കാളിത്തത്തോടെയാണ് ഗാന്ധിജിയുടെ വെങ്കല പ്രതിമ സ്ഥാപിക്കുന്നത്.
പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിലാണ് പ്രതിമ സ്ഥാപിക്കാന്‍ പഞ്ചായത്ത് ഭരണസമിതി അനുമതി നല്‍കിയിട്ടുള്ളത്. പ്രതിമയുടെ അടിസ്ഥാന ശിലാന്യാസം തോമസ് ചാഴികാടന് എംപിയും മോന്‍സ് ജോസഫ് എംഎല്‍എയും ചേര്‍ന്നു നിര്‍വഹിച്ചു.
ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് പുളിക്കീയില്, പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, വൈസ് പ്രസിഡന്റ് അല്‍ഫോന്‍സ ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം പി.സി കുര്യന്, പ്രതിമ സ്ഥാപക സമിതി കണ്‍വീനര്‍ ഡോ. ജോസ് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
9.5 അടി ഉയരമുള്ള പ്രതിമ 13 ലക്ഷം രൂപ സമാഹരിച്ചാണ് സ്ഥാപിക്കുന്നത്.