പയ്യന്നൂര്‍: കാണാതായ റിട്ട. റെയിൽവേ ജീവനക്കാരനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ കോളോത്തെ റിട്ട. റെയിൽവേ ഗേറ്റ്മാൻ ഇ.പി.കേശവനെ(80)യാണ് കേളോത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചമുതല്‍ ഇയാളെ കാണാനില്ലായിരുന്നു. ഭാര്യ:തമ്പായി. മക്കള്‍:ബാബു, ചന്ദ്രന്, ഉണ്ണികൃഷ്ണന്, നളിനി, പരേതനായ കമലാക്ഷന്‍. മരുമക്കള്‍:ബേബി, സുലോചന,ബീന, സീത, പരേതനായ വേണു.സഹോദരന് ലക്ഷ്മണന്.