മാഹി: കേരള ബജറ്റിൽ പ്രഖ്യാപിച്ച പെട്രോളിനും ഡീസലിനും രണ്ടു രൂപ സെസ് ഇന്നു മുതൽ നടപ്പിൽ വരും.
ഇതോടെ മാഹി മേഖലയിലെ പെട്രോൾ പമ്പുകളിൽ തിരക്ക് വീണ്ടും കൂടും. 2022 മേയ് മൂന്നിന് കേന്ദ്ര സർക്കാർ ഇന്ധന വിലയിലെ എക്സ്സൈസ് ഡ്യൂട്ടി കുറച്ചശേഷം കഴിഞ്ഞ 10 മാസത്തോളമായി എണ്ണക്കമ്പനികൾ ഇന്ധനവില കൂട്ടിയിട്ടില്ല. തുടർന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് വില്പന നികുതി കുറയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും കേരളം കുറച്ചില്ല. അതേസമയം കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി ഉൾപ്പെടെ മാഹിയിൽ പുതുച്ചേരി സർക്കാർ നികുതി കുറച്ചിരുന്നു. കേരളവുമായി ലിറ്ററിന് 10 രൂപയ്ക്കുമേൽ വ്യത്യാസം വന്നതോടെ മാഹിയിൽ ഇന്ധനം നിറയക്കാൻ എത്തുന്നവരുടെ എണ്ണം ഗണ്യമായി കൂടിയിട്ടുണ്ട്.
മാഹിയിൽ പെട്രോൾ വില ലിറ്ററിന് 93.80 രൂപയുള്ളപ്പോൾ കേരളത്തിൽ 105.85 രൂപയാണ് വില. 12 രൂപ കുറവ്. ഡീസൽ മാഹിയിൽ 83.72 രൂപ എന്നത് കേരളത്തിൽ 94.80 രൂപയാണ്.11 രൂപ കുറവ്. ഈ സാഹചര്യത്തിലാണു മാഹിയിലേക്ക് ഇന്ധനത്തിനായി വാഹനങ്ങളുടെ ഒഴുക്ക് തുടരുന്നത്. മാഹിയിൽ നിന്ന് ഇന്ധനക്കടത്തും തകൃതിയായി നടക്കുന്നുണ്ട്. ഇതിനിടെയാണ് വീണ്ടും രണ്ടുരൂപ കേരളത്തിൽ കൂട്ടുന്നത്. ഇതോടെ മാഹിയിൽ പെട്രോളിന് ലിറ്ററിന് 14 രൂപ കുറവുവന്നേക്കും ഡീസലിന് 13 രൂപയും.