പയ്യന്നൂര്‍: അസുഖത്തെത്തുടര്‍ന്ന് മരിച്ച 85-കാരനിൽ എച്ച് വണ്‍ എന്‍ വണ്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. പയ്യന്നൂര്‍ സൗത്ത് എഎല്‍പി സ്കൂളിനു സമീപത്തെ പാടാച്ചേരി ഗോവിന്ദ (85) ന്റെ ശരീരത്തിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്.
ചുമയും കഫക്കെട്ടും കൂടിയതിനാലാണ് ഇദ്ദേഹത്തെ 27 ന് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നത്. ചികിത്സക്കിടയിൽ ഇന്നലെ രാവിലെയാണ് ഇയാൾ ആശുപത്രിയില്‍ മരിച്ചത്. ഇതേത്തുടർന്ന് ആശുപത്രിയില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് എച്ച് വണ്‍ എന്‍ വണ്‍ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.