കണ്ണൂര്‍: രാഹുല്‍ ഗാന്ധിക്കെതിരെ മോദിസര്‍ക്കാര്‍ സ്വീകരിക്കുന്ന പ്രതികാര നടപടിക്കെതിരെയും രാഹുല്‍ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ടും കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് കണ്ണൂര്‍, അഴീക്കോട് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റാഫിസിലേക്ക് മാര്‍ച്ച് നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി സുരേഷ് ബാബു എളയാവൂര് ഉദ്ഘാടനം ചെയ്തു. കെഎസ്എസ്പിഎ കണ്ണൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് കെ.കെ. രവീന്ദ്രന് അധ്യക്ഷത വഹിച്ചു. വി.സി. നാരായണന്, എം.പി. വേലായുധന്, കെ.മോഹനന്, വി.വി. ഉപേന്ദ്രന്, ഇ.ബാലകൃഷ്ണന്, സി.എം. ഗോപിനാഥന്, കെ.സുരേന്ദ്രന്, കെ.പി.കെ. കുട്ടിക്കൃഷ്ണന്, വി.വി. ശിശുപാലന്, തങ്കമ്മ വേലായുധന്, രാജന് എന്നിവർ പ്രസംഗിച്ചു.