കണ്ണൂര്‍: വണ്‍ റാങ്ക് വണ്‍ പെന്ഷന്-2 നടപ്പാക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ ദേശിയതലത്തില്‍ നടക്കുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഭാരതീയ ജവാന് കിസാന്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വിമുക്തഭടന്മാര് മൂന്നിന് സംസ്ഥാനത്ത് സംയുക്തമായി പ്രതിഷേധിക്കും. പ്രതിഷേധത്തിന്റെ ഭാഗമായി എട്ടിന് കോഴിക്കോട് രാജ്യരക്ഷാമന്ത്രി പങ്കെടുക്കുന്ന രാഷ്ട്രരക്ഷാസംഗം ബഹിഷ്കരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിമുക്തഭടൻമാരോട് കാണിച്ച വിവേചനത്തിനെതിരെ നടക്കുന്ന സമരം കണ്ടില്ലെന്ന് നടിച്ചാണ് കോഴിക്കോട്ട് മുന്‍ സൈനികരെ പങ്കെടുപ്പിച്ച് രാഷ്ട്രരക്ഷാസംഗമം നടത്തുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ ഭാരതീയ ജവാന് കിസാന്‍ പാര്‍ട്ടി ദേശീയ പ്രസിഡന്റ് രാമചന്ദ്രന് ബാവിലേരി, രാധാകൃഷ്ണന് മാണിക്കോത്ത്, കെ.പി. സുരേഷ് കുമാര്‍, ചന്ദ്രബാബു എന്നിവര്‍ പങ്കെടുത്തു.