പയ്യന്നൂര്‍: ക്രൂശിനെ പ്രണയിക്കാതെ ക്രിസ്തുവിനെ പ്രണയിക്കാനാകില്ലെന്ന് കണ്ണൂര്‍ ബിഷ്പ് ഡോ.അലക്സ് വടക്കുംതല. തപസുകാലത്തെ നാല്‍പ്പതാം വെള്ളിയാചയായ ഇന്നലെ ഏഴിമല മൊന്തനാരി നഗറിലെ ലൂര്‍ദ്മാതാ തീര്‍ഥാടന കേന്ദ്രത്തിലേക്ക് കണ്ണൂര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തിയ കുരിശുമല കയറ്റത്തിന്റെ സമാപനത്തില്‍ പ്രസംഗിക്കുകയായിരുന്നു ബിഷപ്. ക്രൈസ്തവ വിശ്വാസികളായതിന്റെ പേരില്‍ പീഡനം സഹിക്കേണ്ടിവന്നവരെ സ്മരിച്ചും മാര്‍പാപ്പയുടെ രോഗസൗഖ്യത്തിനായി പ്രാര്‍ഥിച്ചും ബിഷപ് ഡോ. അലക്സ് വടക്കുംതലയുടെ നേതൃത്വത്തില്‍ മലയടിവാരമായ കുരിശുമുക്കിലെ കപ്പേളയില്‍ നിന്നാണ് കുരിശിന്റെ വഴിയാരംഭിച്ചത്.
വിവിധ ഇടവകകളില്‍ നിന്നെത്തിയ വൈദികരും സിസ്റ്റേഴ്സും വിശ്വാസികളുമുള്പ്പെടുന്നവര് അനുഗമിച്ചു. മിഷനറിവര്യനായ ജെയിംസ് മൊന്തനാരിയച്ചന് സ്ഥാപിച്ച ദേവാലയത്തില്‍ ബിഷപ്പിന്റെ വചന സന്ദേശ ത്തോടും സമാപനാശിര്വാദത്തോടെയുമാണ് കുരിശിന്റെ വഴി സമാപിച്ചത്.