തേർത്തല്ലി: ബസ് സർവീസ് തുടങ്ങിയ കാലം മുതൽ ജംഗ്ഷനിൽ ആലക്കോട് ഭാഗത്തേക്കുള്ള ബസുകൾ നിർത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന ബസ്സ്റ്റോപ്പ് മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാൻ ചിലർ നടത്തുന്ന ഗൂഢനീക്കത്തിനെതിരേ വ്യാപക പ്രതിഷേധം.
ഇവിടെ പാർക്ക് ചെയ്യുന്ന ഓട്ടോ, ടാക്സി തൊഴിലാളികളും സമീപത്തെ കച്ചവടക്കാരും യാത്രക്കാരും പ്രതിഷേധത്തിലാണ്. ഇവർ ബസ്സ്റ്റോപ്പ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന സ്ഥലത്ത് നിലവിൽ എല്ലാ ബസുകളും നിർത്തി ആളെ കയറ്റുകയും ചെയ്യുന്നുണ്ട്.
എന്നിട്ടും വർഷങ്ങളായുള്ള ബസ്സ്റ്റോപ്പ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നതിൽ ദുരുഹതയുണ്ടെന്നും ശ്രമത്തിൽനിന്നും തത്പരകക്ഷികൾ പിൻമാറണമെന്ന് ഓട്ടോടാക്സി തൊഴിലാളികളും വ്യാപാരികളും യാത്രക്കാരും ആവശ്യപ്പെട്ടു.