പയ്യാവൂർ: കാർഷികോത്പന്ന വിലയിടിവും നികുതിഭാരവും പലിശയും കർഷകരെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന സാഹചര്യത്തിൽ കർഷകദ്രോഹ നടപടികൾ അവസാനിപ്പിക്കാൻ സർക്കാർ തയാറാകണമെന്ന് ഇൻഫാം ദേശീയ ചെയർമാൻ മോൺ. ജോസഫ് ഒറ്റപ്ലാക്കൽ ആവശ്യപ്പെട്ടു. ഇൻഫാം കണ്ണൂർ ജില്ലാ ജനറൽ ബോഡിയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കടക്കെണിയിലായ കർഷകർക്കു നേരെ ബാങ്കുകൾ ജപ്തി ഭീഷണി ഉയർത്തുകയാണ്. കൂടാതെ നിർമാണ തൊഴിലാളി ക്ഷേമനിധിയുടെ പേരിലുള്ള പകൽക്കൊള്ളയും ഇന്ധന വിലക്കയറ്റം സമസ്തമേഖലയെയും ബാധിച്ചതോടെ കർഷകർ ആത്മഹത്യാ മുനന്പിലാണെന്നും മോൺ. ജോസഫ് ഒറ്റപ്ലാക്കൽ പറഞ്ഞു.
കർഷകദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മേയ് ആദ്യവാരം കളക്ടറേറ്റിനു മുന്നിൽ ധർണയും ജില്ലയിലെ വിവിധ മേഖലകളിൽ കർഷക വിശദീകരണ യോഗങ്ങളും നടത്താൻ ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു.
സ്കറിയ നെല്ലംകുഴി അധ്യക്ഷത വഹിച്ചു. ഫാ.തോമസ് ചെരുവിൽ,ഫാ. ജോർജ് ആശാരിക്കുന്നേൽ , സണ്ണി തുണ്ടത്തിൽ ,ജോസ് തോണിക്കൽ, ലാലിച്ചൻ കുഴിയാത്ത് , സണ്ണി പുല്ലുവേലി, തോമസ് ആലപ്പാട്ട് , ജോൺ തെക്കഞ്ചേരി, ടോമി എടാട്ട്, ഷിനോ പാറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.