എടക്കോം : കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്തിലെ എട്ടാം വാർഡിൽപ്പെട്ട നിരവധി കുടംബങ്ങൾക്ക് ആശ്രയമാവേണ്ട കണാരം വയൽ - പുറച്ചേരിമല റോഡ് തിരിഞ്ഞു നോക്കാൻ പോലും അധികാരികൾ ഇല്ലാതെ തകർന്നടിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഈ റോഡ് കുറച്ച് ഭാഗം ടാറിംഗ് നടത്തിയിട്ടുണ്ടെങ്കിലും തുടർന്നങ്ങോട്ട് ഒരു കിലോമീറ്ററിലധികം ഭാഗം ഇരുചക്ര വാഹനങ്ങൾക്ക് പോലും പോകാൻ പറ്റാത്ത വിധം ദുർഘടപാതയാണ്.
വലിയ വാഹനങ്ങൾ പോകുമ്പോൾ ഉണ്ടാകുന്ന പൊടിപടലം മൂലം സമീപവാസികൾക്ക് താമസം തന്നെ ദുരിതമായി. റോഡിനോടുള്ള അവഗണനയിൽ പ്രദേശവാസികൾക്കിടയിൽ കടുത്ത പ്രതിഷേധമുയരുന്നുണ്ട്. ഓവുചാൽ മാത്രമാണ് ഇവിടെ നിർമിക്കപ്പെട്ടിട്ടുള്ളത്. വർഷാവർഷം നാട്ടുകാർ ശ്രമദാനം ചെയ്താണ് ഈ സ്ഥിതിയിലെങ്കിലും എത്തിച്ചിരിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. എത്രയും പെട്ടന്ന് അധികാരികൾ ഈ റോഡ് ടാറിംഗ് നടത്തി യാത്രായോഗ്യമാക്കാനാവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്ത് അധികൃതരോട് എടക്കോം നാട് നവ മാധ്യമ കൂട്ടായ്മ ആവശ്യപ്പെട്ടു.