കണ്ണൂർ: കേരളത്തില്‍ ഭരണം നടത്തുന്നത് തീരുമാനമെടുക്കാന്‍ പ്രാപ്തിയില്ലാത്ത കഴിവുകെട്ട മന്ത്രിമാരാണെന്നും അവര്‍ക്ക് കീഴില്‍ ഉദ്യോഗസ്ഥര്‍ തോന്നിയപോലെ ഭരണം നടത്തുകയാണെന്നും ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോർജ്. ഫണ്ട് വെട്ടിക്കുറച്ച് തദ്ദേശ സ്ഥാപനങ്ങളുടെ അധികാരവികേന്ദ്രീകരണത്തെ എൽഡിഎഫ് സർക്കാർ തകർക്കുകയാണെന്നും മാർട്ടിൻ ജോർജ് പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളോട് എൽഡിഎഫ് സർക്കാർ കാട്ടുന്ന നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കൗൺസിലർമാർ കോർപറേഷൻ ഓഫീസിനു മുന്നിൽ നടത്തിയ കുത്തിയിരിപ്പ് സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് പിണറായി വിജയന്റെ ഏകാധിപത്യഭരണമാണ് നടക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് യഥാസമയം ഫണ്ട് നല്‍കാതെ അവയെ ഇല്ലാതാക്കാനാണ് ശ്രമമെന്നും മാർട്ടിൻ ജോർജ് പറഞ്ഞു. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും വേണ്ടിയുള്ള വ്യക്തിഗത നേട്ടത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരി പറഞ്ഞു. മേയർ ടി.ഒ. മോഹനൻ അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി മേയര്‍ കെ ഷബീന, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.ഇന്ദിര, കൗണ്‍സിലര്‍മാരായ മുസ്ലിഹ് മഠത്തില്‍, കൂക്കിരി രാജേഷ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കല്ലിക്കോടന്‍ രാഗേഷ് എന്നിവർ പ്രസംഗിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ സുരേഷ് ബാബു എളയാവൂര്, എം.പി. രാജേഷ്, സിയാദ് തങ്ങൾ ചെയർപേഴ്സൺ മാരായ പി. ഷമീമ, ഷാഹിന മൊയ്തീന്, കൗൺസിലർമാർ എന്നിവർ നേതൃത്വം നൽകി.
കണ്ണൂർ: സർക്കാർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരവും ഫണ്ടും കവർന്നെടുക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് തോമസ് വക്കത്താനം സർക്കാരിനോട് ആവശ്യപ്പെട്ടു. കേരള സർക്കാരിന്റെ അവഗണനയ്ക്കെതിരേ കണ്ണൂർ ജില്ലാ പഞ്ചായത്തിലെ യുഡിഎഫ് മെമ്പർമാർ ജില്ലാ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ കുത്തിയിരിപ്പ് സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു. കണ്ണൂർ ജില്ലാ പഞ്ചായത്തിന് കഴിഞ്ഞവർഷം റോഡ് മെയിന്റനൻസ് ഫണ്ട് 48 കോടി രൂപ ലഭിച്ച സ്ഥാനത്ത് ഈ വർഷം കേവലം 6 കോടി രൂപ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഇത് അന്യായമാണ്. മാർച്ച് 31ന് സാമ്പത്തിക വർഷം അവസാനിക്കുന്നതിനു മുന്നേ ദിവസങ്ങളായി ട്രഷറി നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത് നീതീകരിക്കാൻ കഴിയാത്ത കാര്യമാണെന്നും തോമസ് വക്കത്താനം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം എൻ.പി.ശ്രീധരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ലിസി ജോസഫ്, ടി. എൻ.താഹിറ, ജൂബിലി ചാക്കോ, ടി.സി.പ്രിയ പ്രസംഗിച്ചു.
തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടന്ന സമരം ബ്ലോക്ക് പഞ്ചായത്തംഗം കൊയ്യം ജനാർദനൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ജോഷി കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഉനൈസ് എരുവാട്ടി മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വാഹീദ, സരിത ജോസ് എന്നിവർ പ്രസംഗിച്ചു.
ആലക്കോട്: ആലക്കോട് പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ സമരം ഡിസിസി സെക്രട്ടറി ജോസ് വട്ടമല ഉദ്ഘാടനം ചെയ്തു യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ ബാബു പള്ളിപ്പുറം അധ്യക്ഷത വഹിച്ചു. വി.വി. അബ്ദുള്ള, ജോജി കന്നിക്കാട്ട്, എം.എ. ഖലീൽ റഹ്മാൻ,പി.സി. ആയിഷ, കവിതാ ഗോവിന്ദൻ, ജോൺസൻ താരാമംഗലം, മാത്യു പുതിയേടം, നിഷാ വിനു, സോണിയ നൈജു, മേഴ്സിക്കുട്ടി,ഷൈല കുമാരി എന്നിവർ പ്രസംഗിച്ചു.
കാർത്തികപുരം: ഉദയഗിരി പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഉദയഗിരി പഞ്ചായത്ത് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധ സമരം നടത്തി. പ്രതിപക്ഷ നേതാവ് ടോമി കാടൻകാവിൽ ഉദ്ഘാടനം ചെയ്തു. ടെസി ആലുംമൂട്ടിൽ, ഷൈലജ സുനിൽ, മിനി ഉപ്പൻമാക്കൽ, സിന്ധു കുളക്കോട്ട് എന്നിവർ പ്രസംഗിച്ചു.
ചപ്പാരപ്പടവ്: ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മുസ് ലിം ലീഗ് നിയോജക മണ്ടലം പ്രസിഡൻറ് ഒ.പി ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ പി.ടി ജോൺ അധ്യക്ഷത വഹിച്ചു. കായക്കൽ മമ്മു, പഞ്ചായത്ത് പ്രസിഡന്റ് സുനിജ 'ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ പെരുവണ, എം. മൈമൂനത്ത്, ജോസഫ് ഉഴുന്നുപാറ, എം. അജ്മൽ, തങ്കമ്മ സണ്ണിഎന്നിവർ പ്രസംഗിച്ചു.
പയ്യാവൂർ:പയ്യാവൂർ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ യുഡിഎഫ് ജനപ്രതിനിധികളും നേതാക്കളും നടത്തിയ പ്രതിഷേധ സമരം ഡിസിസി ജനറൽ സെക്രട്ടറി നൗഷാദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് പയ്യാവൂർ പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ഇ.കെ. കുര്യൻ അധ്യക്ഷത വഹിച്ചു. യുഡിഎഫ് നേതാക്കളായ ജോസ് വണ്ടാകുന്നേൽ, ഷംസ് തോമസ്, ബേബി മുല്ലക്കരി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജെയിംസ് തുരുത്തേൽ, പി.ആർ. രാഘവൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.പി. അഷ്റഫ്, ടെൻസൻ ജോർജ് കണ്ടെത്തിൻകര, ജിത്തു തോമസ്, ആനീസ് നെട്ടനാനിക്കൽ, സിന്ധു ബെന്നി, വത്സല സാജു, കുഞ്ഞുമോൻ കുഴിവേലിൽ എന്നിവർ പ്രസംഗിച്ചു.