പാലക്കാട്: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് അട്ടപ്പാടി മേഖലയിലെ കൽക്കണ്ടി, ആനക്കട്ടി എന്നിവിടങ്ങളിൽ പുതിയ ശാഖകൾ തുറന്നു. ഷോളയൂരിൽ മൾട്ടി പർപ്പസ് കസ്റ്റമർ സർവീസ് സെന്ററും പ്രവർത്തനം ആരംഭിച്ചു. ഷോളയൂർ സെന്റർ റിസർവ് ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ (എഫ്ഐഡിഡി) എ. ഗൗതമൻ ഉദ്ഘാടനം ചെയ്തു.
ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോൾ തോമസ് അധ്യക്ഷത വഹിച്ചു. റിസർവ് ബാങ്ക് എഫ്ഐഡിഡി പ്രതിനിധി രഞ്ജിത്ത് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജി.ഷാജു, ലീഡ് ബാങ്ക് ജില്ലാ മാനേജർ ശ്രീനാഥ്, ഇസാഫ് കോ-ഓപ്പറേറ്റീവ് സിഇഒ കെ.വി. ക്രിസ്തുദാസ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ രാജേഷ് ശ്രീധരൻ പിള്ള, സിഎസ്സി ഹെഡ് ഓപ്പറേഷൻസ് ഗോപകുമാർ, സെഡാർ റീട്ടയിൽ മാനേജിംഗ് ഡയറക്ടർ അലോക് തോമസ് പോൾ എന്നിവർ സംസാരിച്ചു.
ഈ ഒൗട്ട്ലറ്റുകൾ തുറന്നതോടെ അട്ടപ്പാടിയിൽ ഇസാഫ് ബാങ്കിന് ഇപ്പോൾ 4 ബാങ്കിംഗ് ഒൗട്ട്ലറ്റുകളാണ് ഉള്ളതെന്ന് കെ. പോൾ തോമസ് പറഞ്ഞു. കൽക്കണ്ടിയിലെ ഇസാഫ് ബാങ്ക് ശാഖ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണനും എടിഎം കൗണ്ടർ പഞ്ചായത്ത് അംഗം ജോസും ഉദ്ഘാടനം ചെയ്തു.
ബാങ്കിന്റെ ചീഫ് കംപ്ലൈൻസ് ഓഫീസർ സുദേവ് കുമാർ, ബ്രാഞ്ച് ബാങ്കിംഗ് ഹെഡ് രജീഷ് കളപ്പുരയിൽ, ബ്രാഞ്ച് ഇൻചാർജ് റിനു റോയ് എന്നിവർ സംസാരിച്ചു. ആനക്കട്ടി ശാഖ ഒറ്റപ്പാലം സബ് കളക്ടർ ഡി. ധർമ്മലശ്രീയും എടിഎം കൗണ്ടർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. രാമമൂർത്തിയും ഉദ്ഘാടനം ചെയ്തു.
ബഥനി മെഡിക്കൽ സെന്റർ മാനേജിംഗ് ട്രസ്റ്റി ഡോ. കെ. മുരളീധർ, മെഡിക്കൽ സൂപ്രണ്ട് ഡോ. ജോണ് വിദ്യാകർ ആനന്ദ്, മാർക്കറ്റിംഗ് ഹെഡ് സി.കെ. ശ്രീകാന്ത്, ക്ലസ്റ്റർ ഹെഡ് ടി.ഒ. ജോമി, ബ്രാഞ്ച് ഇൻചാർജ് സതീഷ് കുമാർ എന്നിവർ സംസാരിച്ചു.