താമരശേരി: താമരശേരി മേരി മാതാ കത്തീഡ്രല്‍ ദേവാലയത്തില്‍ ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നാളെ രാവിലെ 6.30ന് കുരിശിന്റെ വഴിയോടെ തുടക്കമാകും. തുടര്‍ന്ന് ഏഴിന് നടക്കുന്ന ഓശാന തിരുക്കര്‍മ്മങ്ങള്‍ക്ക് താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. വികാരി ഫാ. മാത്യു പുളിമൂട്ടില്‍, അസി. വികാരി ഫാ. തോമസ് പുലയംപറമ്പില്‍ എന്നിവര്‍ സഹകാര്മ്മികതക്വം വഹിക്കും. രാവിലെ പത്തിന് ദിവ്യബലിയുണ്ടാകും. പെസഹാ വ്യാഴം തിരുക്കര്‍മ്മങ്ങള്‍ വ്യാഴാഴ്ച രാവിലെ ഏഴിന് തുടങ്ങും.
ദിവ്യബലിക്കും കാല്‍കഴുകള്‍ ശുശ്രുഷയ്ക്കും ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. വികാരി ഫാ. മാത്യു പുളിമൂട്ടില്‍, അസി. വികാരി ഫാ. തോമസ് പുലയംപറമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികരാകും. ദുഖവെള്ളി തിരുക്കര്‍മ്മങ്ങള്‍ വെള്ളിയാഴ്ച രാവിലെ എഴിന് തുടങ്ങും. വികാരി ഫാ. മാത്യു പുളിമൂട്ടില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. അസി. വികാരി ഫാ. തോമസ് പുലയംപറമ്പില്‍ സഹകാര്‍മ്മികത്വം വഹിക്കും. വൈകുന്നേരം നാലിന് ടൗണ്‍ ചുറ്റി കുരിശിന്റെ വഴിയും നടക്കും. ശനിയാഴ്ച രാവിലെ 6.30ന് ദിവ്യ ബലി. ഉയര്‍പ്പു ഞായറാഴ്ച വെളുപ്പിന് മൂന്നിന് നടക്കുന്ന ഉയര്പ്പിന്റെ തിരുക്കര്‍മ്മങ്ങള്‍ക്ക് ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. വികാരി ഫാ. മാത്യു പുളിമൂട്ടില്‍, അസി. വികാരി ഫാ. തോമസ് പുലയംപറമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. രാവിലെ എഴിനും ദിവ്യബലിയുണ്ടാകുമെന്ന് വികാരി ഫാ. മാത്യു പുളിമൂട്ടില്‍ അറിയിച്ചു.