+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ന്യ​ജീ​വി ശ​ല്യം: രാ​പ​ക​ൽ സ​ത്യ​ഗ്ര​ഹം ഇ​ന്നു രാ​വി​ലെ സ​മാ​പി​ക്കും

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ജി​ല്ലാ ക​ർ​ഷ​ക പ്ര​തി​രോ​ധ സ​മി​തി ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ സം​ഘ​ടി​പ്പി​ച്ച രാ​പ​ക​ൽ സ​ത്യ​ഗ്ര​ഹം ഇ​ന്നു രാ​വി​ലെ 10ന് ​സ​മാ​പി​ക്കും. വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നു ശാ​ശ്വ​ത പ​
വ​ന്യ​ജീ​വി ശ​ല്യം: രാ​പ​ക​ൽ സ​ത്യ​ഗ്ര​ഹം  ഇ​ന്നു രാ​വി​ലെ സ​മാ​പി​ക്കും
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ജി​ല്ലാ ക​ർ​ഷ​ക പ്ര​തി​രോ​ധ സ​മി​തി ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ സം​ഘ​ടി​പ്പി​ച്ച രാ​പ​ക​ൽ സ​ത്യ​ഗ്ര​ഹം ഇ​ന്നു രാ​വി​ലെ 10ന് ​സ​മാ​പി​ക്കും. വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നു ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ക, വ​ന​ങ്ങ​ൾ​ക്കു​ചു​റ്റും ലോ​ഹ​വ​ല​യോ​ടു​കൂ​ടി​യ ക്രാ​ഷ് ഗാ​ർ​ഡ് റോ​പ്പ് ഫെ​ൻ​സിം​ഗ് സ്ഥാ​പി​ക്കു​ക, ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കും​വി​ധം വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യു​ക, വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ത്തി​ൽ മ​ര​ണ​പ്പെ​ടു​ന്ന​വ​രു​ടെ കു​ടും​ബ​ത്തി​ന് 50 ല​ക്ഷം രൂ​പ​യും സ​ർ​ക്കാ​ർ ജോ​ലി​യും ന​ൽ​കു​ക, ന​ശി​പ്പി​ക്ക​പ്പെ​ടു​ന്ന കാ​ർ​ഷി​ക വി​ള​ക​ൾ​ക്കും വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ​ക്കും ക​ന്പോ​ള​വി​ല​യ്ക്ക് തു​ല്യ​മാ​യ തു​ക ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം.
കെ ​റെ​യി​ൽ വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എ​സ്. രാ​ജീ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ക്ഷി രാ​ഷ്ട്രീ​യ​ത്തി​ന് അ​തീ​ത​മാ​യി ജ​ന​ങ്ങ​ൾ പ്ര​തി​രോ​ധ​ത്തി​ന് ത​യാ​റാ​യാ​ൽ മാ​ത്ര​മേ വ​ന്യ​മൃ​ഗ പ്ര​ശ്ന​ത്തി​ൽ സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന അ​ലം​ഭാ​വ​ത്തി​ന് അ​റു​തി​വ​രു​ത്താ​ൻ ക​ഴി​യൂ​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സ​മി​തി പ്ര​സി​ഡ​ന്‍റ് ഡോ.​ഡി. സു​രേ​ന്ദ്ര​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ഡ്വ.​അ​ബ്ദു​ൾ റ​ഹ് മാ​ൻ കാ​തി​രി, പ്രേം​രാ​ജ് ചെ​റു​ക​ര, ഓ​ൾ ഇ​ന്ത്യ കി​സാ​ൻ ഖേ​ദ് മ​സ്ദൂ​ർ സം​ഘ​ട​ന സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​അ​ബ്ദു​ൾ​അ​സീ​സ്, സ​മി​തി ട്ര​ഷ​റ​ർ ദേ​വ​സ്യ പു​റ്റ​നാ​ൽ, കെ.​ജെ. മാ​ത്യു, എ.​സി. തോ​മ​സ്, എ.​എ​ൻ. മു​കു​ന്ദ​ൻ, പ്ര​വീ​ണ്‍ ചെ​റു​വ​ത്ത്, ബാ​ബു ചു​ണ്ടാ​ട്ട്, ടി.​കെ. മു​സ്ത​ഫ, എ​സ്. രാ​ധാ​മ​ണി, പി.​കെ. ഭ​ഗ​ത്, വി.​കെ. സ​ദാ​ന​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.