കൽപ്പറ്റ: ബൈപാസിലുള്ള മീൻ മാർക്കറ്റിലെ ഐസ് ക്രഷറിൽ കാൽ കുടുങ്ങിയ യുവാവിനെ അഗ്നി-രക്ഷാസേന രക്ഷപ്പെടുത്തി. കൽപ്പറ്റ സ്വദേശി നിഹാലിനെയാണ്(22) ഒരു മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിൽ രക്ഷപ്പെടുത്തിയത്.
ക്രഷറിന്റെ മെഷീൻ കട്ടർ ഉപയോഗിച്ച് മുറിച്ചായിരുന്നു രക്ഷാപ്രവർത്തനം. നിഹാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ പി.ഒ. വർഗീസ്, വി. ഹമീദ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി.കെ. ശിവദാസൻ, ഓഫീസർമാരായ സുനി ജോർജ്, കെ.സി. സെന്തിൽ, ധനീഷ് കുമാർ,
ബേസിൽ സി. ജോസ്, അരവിന്ദ് കൃഷ്ണ, കെ.ആർ. ദീപു, ഹോം ഗാർഡുമാരായ രാരിച്ചൻ, കെ. ഗോവിന്ദൻകുട്ടി, പി.കെ. രാമകൃഷ്ണൻ എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.