പാമ്പാടി: പഞ്ചായത്തിലെ റോഡുകൾക്കും അങ്കണവാടി കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള വികസന ഫണ്ട് ഈ സാമ്പത്തീക വർഷത്തിൽ ലാപ്സാക്കിയ പഞ്ചായത്ത് ഭരണസമിതിയുടെ നിരുത്തരവാദപരമായ നടപടിയിൽ പ്രതിഷേധിച്ച് പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് കോൺഗ്രസ് ജനപ്രതിനിധികൾ പഞ്ചായത്ത് ഓഫീസ് പടിക്കൽ ധർണ നടത്തി.
പഞ്ചായത്തുകൾക്ക് അനുവദിച്ച പദ്ധതി വിഹിതം സർക്കാർ തിരിച്ചെടുക്കുന്നതിനെതിരേയും പഞ്ചായത്തിന് ലഭിച്ച റോഡിതരഫണ്ട് നൂറു ശതമാനവും റോഡുകൾക്ക് ലഭിച്ച ലക്ഷക്കണക്കിന് രൂപയും നഷ്ടപ്പെടുത്തിയ പഞ്ചായത്ത് ഭരണസമിതിക്കെതിരേയും പ്രതിഷേധിച്ചാണ് ധർണ സംഘടിപ്പിച്ചത്.
പാർലമെന്ററി പാർട്ടി ലീഡർ ഷേർലി തര്യൻ, സെബാസ്റ്റ്യൻ ജോസഫ്, അനീഷ് ഗ്രാമറ്റം, പി.എസ്. ഉഷാകുമാരി, ഏലിയാമ്മ ആന്റണി, മേരിക്കുട്ടി മർക്കോസ്, അച്ചാമ്മ തോമസ് എന്നിവർ പ്രസംഗിച്ചു.