കോട്ടയം: കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററി സഹമന്ത്രി വി. മുരളീധരന് റബര്‍ബോര്‍ഡ് സന്ദര്‍ശിച്ചു.
റബര്‍ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു കൂടുതല്‍ അറിയുന്നതിനും റബര്‍കര്‍ഷകരുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനുമാണ് അദ്ദേഹം ബോര്‍ഡ് സന്ദര്‍ശിച്ചത്. റബര്‍ബോര്‍ഡ് ചെയര്മാന് ഡോ. സാവര്‍ ധനാനിയ, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ.എന്‍. രാഘവന്, റബര്‍ബോര്‍ഡ് അംഗങ്ങളായ എന്‍. ഹരി, ടി.പി. ജോര്‍ജ് കുട്ടി, സി.എസ്. സോമന് പിള്ള എന്നിവര്‍ റബര്‍ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്ന് ഗവേഷണകേന്ദ്രം സന്ദര്‍ശിച്ച മന്ത്രി കര്‍ഷകരുമായി ചര്‍ച്ചകള്‍ നടത്തി.
കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും റബര്‍ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ കേന്ദ്രത്തെ അറിയിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്കി.