അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിലെ ഓശാന തിരുക്കർമങ്ങൾ നാളെ രാവിലെ ആറിന് ചെറിയപള്ളിയിൽ ആരംഭിക്കും. തുടർന്ന് വലിയപള്ളിയിലേക്ക് കുരുത്തോല പ്രദക്ഷിണം. വലിയ പള്ളിയിൽ വിശുദ്ധ കുർബാന. 9.45നും വൈകുന്നേരം 4.15നും 6.15നും വിശുദ്ധ കുർബാന.
തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ നാൽപതുമണി ആരാധന നടക്കും. മൂന്നു ദിവസങ്ങളിലും രാവിലെ ഏഴിനുള്ള വിശുദ്ധ കുർബാനയെ തുടർന്ന് ആരാധന ആരംഭിക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വൈകുന്നേരം അഞ്ചിനും ബുധനാഴ്ച ദിവ്യകാരുണ്യ പ്രദക്ഷിണത്തെ തുടർന്ന് രാത്രി ഏഴിനും ആരാധന സമാപിക്കും.
പെസഹാ വ്യാഴാഴ്ച രാവിലെ 9.30 മുതൽ 12.30 വരെ യുവദീപ്തി എസ്എംവൈഎം അതിരൂപതാ ഡയറക്ടർ ഫാ. ജോബിൻ ആനക്കല്ലുങ്കൽ നയിക്കുന്ന യുവജന ധ്യാനം. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, കാൽ കഴുകൽ ശുശ്രൂഷ, തുടർന്ന് ആരാധന.
പീഢാനുഭവ വെള്ളിയാഴ്ച രാവിലെ 6.30 മുതൽ ഉച്ചക്ക് 12.30 വരെ ആരാധന. ഇടവകാംഗങ്ങൾ കൂട്ടായ്മ അടിസ്ഥാനത്തിൽ കുരിശിന്റെവഴി നടത്തി വലിയപള്ളിയിലെത്തി ആരാധനയിൽ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് പീഢാനുഭവ തിരുക്കർമങ്ങൾ ആരംഭിക്കും. അഞ്ചിന് വലിയ പള്ളിയിൽനിന്ന് ആരംഭിക്കുന്ന കുരിശിന്റെ വഴി നഗരംചുറ്റി വലിയപള്ളിയിൽ തിരികെയെത്തി സമാപിക്കും.
പീഢാനുഭവ ശനിയാഴ്ച രാവിലെ 9.30ന് പൊതു മാമോദീസ. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, പുത്തൻ വെള്ളവും പുത്തൻ തീയും വെഞ്ചരിപ്പ്.
ഉയിർപ്പു ഞായറാഴ്ച വെളുപ്പിന് 2.30ന് ഈസ്റ്റർ തിരുക്കർമങ്ങൾ ആരംഭിക്കും. തുടർന്ന് വിശുദ്ധ കുർബാന. ആറിനും എട്ടിനും വിശുദ്ധ കുർബാന.