തിരുവനന്തപുരം: രാജാ കേശവദാസ സ്മാരക എൻഎസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ശാസ്തമംഗലം കരയോഗ മന്ദിരത്തിൽ പണിത മന്നത്ത് പദ്മനാഭന്റെ പൂർണകായ വെങ്കല പ്രതിമ നാളെ വൈകുന്നേരം 4.15ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനാച്ഛാദനം ചെയ്യും. 12 അടിയാണ് പ്രതിമയുടെ ഉയരം.
എൻഎസ്എസ് എക്സിക്യൂട്ടീവ് കൗണ്‍സിൽ അംഗം എം. സംഗീത് കുമാർ അധ്യക്ഷത വഹിക്കും. ഡോ. ശശി തരൂർ എം.പി, വി.കെ.പ്രശാന്ത് എംഎൽഎ, കൗണ്‍സിലർ മധുസൂദനൻ നായർ, അഡീഷണൽ അഡ്വക്കറ്റ് ജനറൽ കെ.പി. ജയചന്ദ്രൻ, പ്രതിമയുടെ ശില്പി കെ.എസ്.സിദ്ധൻ, എൻജിനിയർ കെ.ജി. ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.
ഇന്ന് വൈകുന്നേരം അഞ്ചിനു വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി അനുസ്മരണ സമ്മേളനം ശാസ്തമംഗലം കരയോഗ മന്ദിരത്തിൽ മന്ത്രി വി. ശിവൻ കുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി ജി.ആർ.അനിൽ മുഖ്യപ്രഭാഷണം നടത്തും.
തിരുപുറം പഞ്ചായത്ത് ബജറ്റ്
പൂവാർ: തിരുപുറം പഞ്ചായത്ത് വാർഷിക ബജറ്റ് വൈസ് പ്രസിഡന്റ് തിരുപുറം സുരേഷ് അവതരിപ്പിച്ചു.1.77 കോടി തനത് വരവ് ഉൾപ്പെടെ ആകെ 15.41 കോടി വരവും 14.88 കോടി ചെലവും പ്രതീക്ഷിക്കുന്നു. പ്രവർത്തന നീക്കി ബാക്കിയായി തനത് വരവിന്റെ ഒന്‍പതു ശതമാനം മിച്ചബജറ്റാണ് വൈസ് പ്രസിഡന്റ് അവതരിപ്പിച്ചത്. പ്രസിഡന്റ് ഷീനാദാസ് അധ്യക്ഷയായി.