വിതുര: ബോണക്കാട് കുരിശുമല തീർഥാടനത്തിന്റെ രണ്ടാം ദിവസമായിരുന്ന ഇന്നലെ നൂറുകണക്കിനു വിശ്വാസികൾ തീർഥാടനത്തിനായി കുരിശുമലയിലെത്തി. ചുള്ളിമാനൂർ ഫൊ റോനയുടെ നേതൃത്വത്തിലായിരുന്നു തീർഥാടനം.
രാവിലെ കാൽവരി സെന്റ് ജോർജ് ചർച്ച് വികാരി ഫാ. ജസ്റ്റിൻ ഫ്രാൻസിസ് കുരിശിന്റെ വഴി നയിച്ചു. തുടർന്ന് നടന്ന ആഘോഷമായ ദിവ്യബലിക്ക് നെയ്യാറ്റിൻകര ലത്തീൻ രൂപതാ മെത്രാൻ റവ. ഡോ. വിൻസന്റ് സാമുവൽ മുഖ്യകാർമികനായി.
ഇന്നത്തെ തീർഥാടനത്തിന് ആര്യനാട് ഫൊറോന നേതൃത്വം നൽകും. രാവിലെ ഒന്പതിനു പ്രാരംഭ പ്രാർഥന. തുടർന്ന് പറണ്ടോട് സെന്റ് മേരീസ് ചർച്ച് ഇടവക വികാരി ഫാ. റോഷൻ മൈക്കിൾ നയിക്കുന്ന കുരിശിന്റെ വഴി. തുടർന്ന് കുരിശിന്റെ ആശിർവാദം നടക്കും.
തുടർന്ന് 11.30ന് ആഘോഷമായ ദിവ്യബലിക്കു നെയ്യാറ്റിൻകര ലത്തീൻ രൂപത വികാര്‍ ജനറൽ മോൺ. ജി. ക്രിസ്തുദാസ് മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് ആര്യനാട് ഫൊറോന വികാരി ഫാ. ജോസഫ് അഗസ്റ്റിൻ വചനസന്ദേശം നൽകും.