കടുത്തുരുത്തി: യേശുക്രിസ്തുവിന്റെ പീഡാസഹനങ്ങള്‍ അനുസ്മരിച്ചു വിശ്വാസികള്‍ കുരിശുമല കയറി അനുഗ്രഹം തേടി. തീര്‍ഥാടന കേന്ദ്രമായ അറുനൂറ്റിമംഗലം സെന്റ് തോമസ് ദോവാലയത്തില്‍ ആയിരക്കണക്കിന് വിശ്വാസികളാണ് നാല്പതാം വെള്ളിദിനത്തില്‍ മലകയറി അനുഗ്രഹം തേടിയത്.
വ്യാഴാഴ്ച രാവിലെ വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് പള്ളിയില്‍നിന്നു പ്രദക്ഷിണമായി മലമുകളിലെ കപ്പേളയിലെത്തിച്ചു പ്രതിഷ്ഠിച്ചതോടെയാണ് ഈ വര്‍ഷത്തെ നാല്പതാം വെള്ളിയാചരണത്തിന്റെ തിരുക്കര്‍മങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
മലക്കയറ്റത്തിനൊപ്പം വിവിധ സമയങ്ങളിലായി മലമുകളിലെ കപ്പേളയിലും ദേവാലയത്തിലുമായി നടന്ന ദിവ്യബലിയിലും വിശ്വാസികള്‍ പങ്ക് ചേര്‍ന്നു. നാല്പതാം വെള്ളി ദിനമായ ഇന്നലെ രാവിലെ അഞ്ചിന് മലമുകളില്‍ ദിവ്യബലിയോടെ തിരുക്കര്‍മങ്ങള്‍ ആരംഭിച്ചു. വൈകുന്നേരം കുരിശിന്റെ വഴിയും മുള്‍മുടി പ്രദക്ഷിണവും നടന്നു. രാത്രി പതിനൊന്നോടെ തിരുക്കുരിശിന്റെ തിരുശേഷിപ്പ് പ്രദക്ഷിണമായി പള്ളിയിലെത്തിച്ചു പുനഃപ്രതിഷ്ഠിച്ചതോടെ നാല്പതാം വെള്ളി തിരുക്കര്‍മങ്ങള്‍ സമാപിച്ചു. വികാരി ഫാ.അഗസ്റ്റിന് വരിക്കമാക്കലിന്റെ നേതൃത്വത്തിലാണ് നാല്പതാം വെള്ളി തിരുക്കര്‍മങ്ങള്‍ നടന്നത്.