ചങ്ങനാശേരി: കാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ബെസ്റ്റ് കോസ് ഡ്രിവണ്‍ ഫിലിം അവാര്‍ഡ് ഇന്ത്യയെ പ്രതിനിധീകരിച്ച ചങ്ങനാശേരി സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷന്റെ ബലൂണ്‍ എന്ന ഹ്രസ്വചിത്രം കരസ്ഥമാക്കി. കോളജ് അധ്യാപകനും അറിയപ്പെടുന്ന പരസ്യ ചിത്ര നിര്‍മാതാവുമായ
സജന് കളത്തിലാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിച്ചത്. ലഹരിയുടെ ഉപയോഗവും അവ മൂലമുള്ള വിപത്തുകളുമാണ് ചലച്ചിത്ര നടന് ഗുരു സോമസുന്ദരം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പ്രമേയം.
ആലപ്പുഴ ജില്ല ഭരണകൂടത്തിന്റെയും സമൂഹിക നീതി വകുപ്പിന്റെയും സഹകരണത്തോടെയാണ് ഷോര്‍ട്ട് ഫിലിം ചിത്രീകരിച്ചിരിക്കുന്നത്. കാന്‍ ചലച്ചിത്രോത്സവ അവാര്‍ഡിനോടൊപ്പം അമേരിക്കയിലെ ലോസ് ആഞ്ചലോസ് ചലച്ചിത്രോത്സവത്തിന്റെ മറ്റ് രണ്ട് അവാര്‍ഡുകളും ബലൂണ്‍ സ്വന്തമാക്കിയിരുന്നു.
കോളജ് അധ്യാപകനായ രഞ്ജിത്ത് കൂഴുറാണ് എഡിറ്റിംഗും സഹസംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. കോളജിലെ മള്‍ട്ടിമീഡിയ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ ഫാ. മൈക്കിള്‍ ജാക്സണ് തോമസാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ജാക്സ് ബിജോയിയുടെ നേതൃത്വത്തിലാണ്. ആര്‍ട്ട് ഡയറക്ടറായ സജി റാഫേല്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് എബിന് ഫിലിപ്പ്, സൗണ്ട് മിക്സിംഗ് ബിനില്‍ സി. ആമക്കാട്, സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷനിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ തുടങ്ങിയവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.