കറുകച്ചാല്‍: ഒരു മഴ പെയ്താല്‍ കറുകച്ചാല്‍ ടൗണ്‍ മണ്ണില്‍ പുതയുന്നതു പതിവായി. മഴവെള്ളത്തില്‍ ഒഴുകിയെത്തുന്ന മണ്ണും ചെളിയും ഇതര മാലിന്യങ്ങളും ടൗണിന്റെ പല ഭാഗങ്ങളിലും കുന്നുകൂടും. മഴവെള്ളം ഒഴുകി പോകാന്‍ ശരിയായ ഓടസംവിധാനം ഇല്ലാത്തതാണ് കറുകച്ചാല്‍ ടൗണിന്റെ ശാപം. ഉള്ള ഓടകളാകട്ടെ മണ്ണും എക്കലും നിറഞ്ഞ് വെള്ളം ഒഴുകി നീങ്ങാത്ത അവസ്ഥയിലുമാണ്.
സെന്‍ട്രല്‍ ജംഗ്ഷന്, ഗുരുമന്ദിരം റോഡ്, മല്ലപ്പള്ളി റോഡ്, പ്രൈവറ്റ് ബസ്റ്റാന്‍ഡിന് മുന്‍വശം എന്നിവടങ്ങളില്‍ വെള്ളക്കെട്ട് പതിവാണ്. ശക്തമായി ഒരു മഴ പെയ്താല്‍ കറുകച്ചാല്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ 30 അടിയോളം നീളത്തില്‍ വലിയ വെള്ളക്കെട്ട് രൂപപ്പെടും. മണിക്കൂറുകള്‍ക്ക് ശേഷമാണ് വെള്ളക്കെട്ട് മാറുന്നത്. വെള്ളക്കെട്ട് മാറിയാലും റോഡില്‍ ചരലും മണ്ണും നിരക്കും. വാഹനങ്ങള്‍ പോകുമ്പോള്‍ സമീപത്തെ കടകളിലേക്കും യാത്രക്കാരുടെ ദേഹത്തേക്കും വെള്ളം തെറിക്കും. ഉയര്‍ന്ന പ്രദേശമായ ബംഗ്ലാംകുന്ന് ഭാഗത്തു നിന്ന് ഒഴുകിയെത്തുന്ന മണ്ണും ചരലും ചെളിയും ഗുരുമന്ദിരത്തിന് സമീപം വാഴൂര്‍ റോഡിലാണ് എത്തുന്നത്. ഇതോടൊപ്പം പ്ലാസ്റ്റിക്കും. ഇതര മാലിന്യങ്ങളും റോഡില്‍ വന്നടിയും. വിവിധ ഭാഗങ്ങളില്‍നിന്ന് ഒഴുകിയെത്തുന്ന വെള്ളവും ചെളിയും ബസ് സ്റ്റാന്‍ഡിന് മുന്പില് കെട്ടിക്കിടക്കുന്നത് കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഏറെ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. നെത്തല്ലൂര്‍ കവലയിലും ഇതു തന്നെയാണ് സ്ഥിതി. കവലയിലെ ഓടയും കലുങ്കും അടഞ്ഞതോടെ കറുകച്ചാലില്‍നിന്ന് ഒഴുകിയെത്തുന്ന വെള്ളം നെത്തല്ലൂര്‍ കവലയില്‍ വന്ന് കെട്ടിക്കിടക്കും. ഇവിടെ റോഡിന്റെ വശങ്ങളിലുണ്ടായിരുന്ന പഴയ രണ്ട് കലുങ്കുകളും ഓടയും പൂര്‍ണമായി അടഞ്ഞു കഴിഞ്ഞു. വെള്ളക്കെട്ട് പരിഹരിക്കണമെന്ന് പൊതുമരാമത്തുവകുപ്പിനോട് നിരവധിത്തവണ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടപടിയുണ്ടായില്ലെന്ന് വ്യാപാരികളും നാട്ടുകാരും പറയുന്നു.