കൊല്ലം: ചുട്ടു പൊള്ളുന്ന വേനലിൽ മിണ്ടാപ്രാണികളോടുള്ള കരുതൽ കൂടി ഉണ്ടാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ പി.കെ ഗോപൻ അഭിപ്രായപ്പെട്ടു. അത് ജീവിതത്തിൽ ഉടനീളം പ്രാവർത്തികമാക്കുന്നതിലൂടെ കുട്ടികളിൽ സഹജീവി സ്നേഹവും കാരുണ്യവും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലെയും കുട്ടികൾ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ സഹകരണത്തോടെ ചലഞ്ച് ഏറ്റെടുക്കുവാനുള്ള നിർദേശം കൊടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സുഗതകുമാരി ടീച്ചറിന്റെ സ്മരണാർഥം പ്രവർത്തിച്ചു വരുന്ന സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന കുരുവിക്കൊരു തുള്ളി ചലഞ്ചിന്റെ കൊല്ലം ജില്ലാതല ഉദ്ഘാടനം ശൂരനാട് നടുവിൽ എൽപിഎസിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശാസ്താംകോട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുജാകുമാരി മുഖ്യ പ്രഭാഷണം നടത്തിയ ചടങ്ങിൽ ട്രസ്റ്റ് സഹകാരി കെ വി രാമാനുജൻ തമ്പി പദ്ധതി വിശദീകരണം നടത്തി. ജീവിതകാലം മുഴുവൻ ജീവജാലങ്ങൾക്ക് കുടിവെള്ളം നൽകുമെന്ന പ്രതിജ്ഞ കുട്ടികൾ ഏറ്റു ചൊല്ലി. ബിനു ബി.അധ്യക്ഷനായ യോഗത്തിൽ ഹെഡ്മിസ്ട്രസ് ഓ മിനി, സുധീന എസ്. ആർ.,സാലിം വളപ്പിൽ, സിബി വിജയൻ, സീന എൻ., സരിഗ ആർ, ശ്രീലക്ഷ്മി എസ്.ആർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.