ഈരാറ്റുപേട്ട: സര്‍ക്കാരിന്റെ സംരംഭകവര്‍ഷം 2022-23മായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിനു മികച്ച നേട്ടം. സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോള്‍ ബ്ലോക്ക് പഞ്ചായത്തിലെ എട്ടു ഗ്രാമപഞ്ചായത്തുകളിലും നൂറു ശതമാനം ലക്ഷ്യം കൈവരിച്ചു കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഒന്നാം സ്ഥാനത്തെത്തി.
ബ്ലോക്ക് പരിധിയില്‍ ഉത്പാദന, സേവന, കച്ചവട മേഖലകളിലായി 476 സംരംഭങ്ങള്‍ ആരംഭിക്കുകയും 21.27 കോടി രൂപയുടെ നിക്ഷേപം ഉണ്ടാകുകയും 849 ആളുകള്‍ക്ക് തൊഴില്‍ ലഭ്യമാകുകയും ചെയ്തുവെന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്. ശ്രീകല, വൈസ് പ്രസിഡന്റ് കുര്യന് നെല്ലുവേലില്‍, ഇന്‍ഡസ്ട്രിയല്‍ എക്സ്റ്റഷന്‍ ഓഫീസര്‍ നിഷ, സെക്രട്ടറി സക്കീര്‍ ഹുസൈന് ഇബ്രാഹിം എന്നിവര്‍ പറഞ്ഞു.