തീക്കോയി: മാലിന്യമുക്ത കേരളം എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ക്ലീൻ തീക്കോയി ഗ്രീൻ തീക്കോയി എന്ന സന്ദേശം ഉയർത്തിയുള്ള കാമ്പയിനു തീക്കോയി പഞ്ചായത്തിൽ തുടക്കം കുറിച്ചു. മാലിന്യനിർമാർജന പ്രവർത്തനവും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനവും ജലസ്രോതസുകളുടെ ശുചീകരണവുമാണ് കാമ്പയിന്റെ പ്രധാന ലക്ഷ്യം. പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിനു മുന്പായി സമ്പൂർണ മാലിന്യമുക്ത പഞ്ചായത്തായി തീക്കോയി പഞ്ചായത്ത് മാറും.
എല്ലാ വാർഡിലും ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ഹരിത കർമസേനാംഗങ്ങൾ, കുടുംബശ്രീ-തൊഴിലുറപ്പു പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തും. എല്ലാ വീടുകളിലും മാലിന്യ സംസ്കരണ സംവിധാനങ്ങൾ സംബന്ധിച്ച് പരിശോധിച്ചു ഉറപ്പുവരുത്തുകയും ഇതിനുള്ള ബോധവത്കരണവുമാണ് ഭവനസന്ദർശനത്തിന്റെ ലക്ഷ്യം. ഭവനസന്ദർശനത്തിനു മുന്നോടിയായി വാർഡുതല ശുചിത്വ കമ്മിറ്റികൾക്കു രൂപംകൊടുത്തു. പൊതുനിരത്തുകളിൽ മാലിന്യം വലിച്ചെറിയരുതെന്ന പൊതുനിർദേശവും മുന്നോട്ടുവച്ചു.
കാന്പയിന്റെ പഞ്ചായത്തുതല യോഗം പ്രസിഡന്റ് കെ.സി. ജയിംസിന്റെ അധ്യക്ഷതയിൽ ചേർന്നു. വൈസ് പ്രസിഡന്റ് മാജി തോമസ്, മെംബർമാർ തുടങ്ങിയവർ പങ്കെടുത്തു.