കോട്ടയം: ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളുടെയും ബ്ലോക്ക് പഞ്ചായത്തുകളുടെയും ജില്ലാ പഞ്ചായത്തിന്റെയും നാലു നഗരസഭകളുടെയും 2023-24 വര്‍ഷത്തെ വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്സണുമായ കെ.വി. ബിന്ദു അറിയിച്ചു. കോട്ടയം, വൈക്കം നഗരസഭകള്‍ ഒഴികെയുള്ള ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്കി.
71 പഞ്ചായത്തുകളുടെ 84642.09 ലക്ഷം രൂപയുടെ 9982 പദ്ധതികളും 11 ബ്ലോക്ക്പഞ്ചായത്തുകളുടെ 8412.28 ലക്ഷം രൂപയുടെ 1063 പദ്ധതികളും, നാല് നഗരസഭകളുടെ 5863.55 ലക്ഷം രൂപയുടെ 620 പദ്ധതികളും ജില്ലാ പഞ്ചായത്തിന്റെ 6870.5 ലക്ഷം രൂപയുടെ 158 പദ്ധതികളും ഉള്‍പ്പെടെ 87 തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയത്. കോട്ടയം, വൈക്കം നഗരസഭകള്‍ ജില്ലാ ആസൂത്രണ സമിതി പദ്ധതി സമര്‍പ്പിച്ചിട്ടില്ല.
ജില്ലാ ആസൂത്രണ സമിതിയുടെയും ജില്ലാ പഞ്ചായത്തിന്റെയും പിന്തുണയും നിര്‍ദേശങ്ങളും ഇക്കാര്യത്തില്‍ എല്ലാ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കും കൃത്യമായി നല്‍കിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.