പാലാ: മുപ്പതോളം മോഷണക്കേസുകളില്‍ പ്രതിയായ മോഷ്ടാവിനെ കാപ്പാ ചുമത്തി കരുതല്‍ തടങ്കലില്‍ അടച്ചു. രാമപുരം ഏഴാച്ചേരി കുന്നേല്‍ വിഷ്ണു പ്രശാന്തി (30) നെയാണ് കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ അടച്ചത്. ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇയാള്‍ക്ക് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പാലാ, വിയ്യൂര്‍ എന്നീ സ്റ്റേഷനുകളില്‍ അടിപിടി കേസുകളും മരങ്ങാട്ടുപിള്ളി, കടുത്തുരുത്തി, രാമപുരം, കൊടകര, പൊന്നാനി, ചെര്‍പ്പുളശേരി എന്നീ സ്റ്റേഷനുകളില്‍ നിരവധി മോഷണക്കേസുകളുമുണ്ട്. രാമപുരത്തുനടന്ന മോഷണക്കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞുവരവേയാണ് ഇയാളെ കാപ്പാ നിയമപ്രകാരം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലില്‍ അടച്ചത്.