പാലാ: പാലാ ജനറല്‍ ആശുപത്രിയില്‍ നിലവിലുള്ള നാട്ടുകാരായ സെക്യൂരിറ്റി ജീവനക്കാരെ പിരിച്ചുവിട്ട് പകരം സ്വകാര്യ ഏജന്‍സിക്കു കൈമാറാനുള്ള ആശുപത്രി സൂപ്രണ്ടിന്റെ നീക്കത്തിനെതിരേ മാണി സി. കാപ്പന് എംഎല്‍എ രംഗത്തുവന്നു. സൂപ്രണ്ടിന്റെ നീക്കം നിര്‍ത്തിവയ്ക്കാനും നാലിന് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി ചേരാനും എംഎല്‍എ നിര്‍ദേശം നല്കി.
എംഎല്‍എയുടെ സാന്നിധ്യത്തിലല്ലാതെ എന്തെങ്കിലും തീരുമാനം എടുത്തിട്ടുണ്ടെങ്കില്‍ അത് അസാധുവാണെന്നും മാണി സി. കാപ്പന് ചൂണ്ടിക്കാട്ടി. എംഎല്‍എമാരുടെ സൗകര്യത്തിനനുസരിച്ചു മാത്രമേ അതത് സ്ഥലങ്ങളില്‍ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി വിളിക്കാവൂ എന്നു നിയമസഭാ സ്പീക്കറുടെയും ആരോഗ്യമന്ത്രിയുടെയും നിര്‍ദേശമുണ്ടെന്നും എംഎല്‍എ പറഞ്ഞു. സൂപ്രണ്ടിന്റെ നടപടിക്കെതിരേ സ്പീക്കര്‍, ആരോഗ്യമന്ത്രി, ഡിഎംഒ എന്നിവര്‍ക്ക് എംഎല്‍എ കത്ത് നല്കി. നടപടി സംബന്ധിച്ച് ആശുപത്രി സൂപ്രണ്ടിനോട് എംഎല്‍എ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.