മട്ടന്നൂർ: കൂടാളി പഞ്ചായത്തിലെ പാണലാട്ടെ കരിങ്കൽ ക്വാറിയിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. പാണലാട്ടെ കെ. നാരയാണന്റെ ഭാര്യ ടി.കെ. നാരായണി (75)യെയാണ് ഇന്നലെ രാവിലെ പതിനൊന്നരയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെ മുതൽ ഇവരെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ വീടിനു സമീപമുള്ള കരിങ്കൽ ക്വാറിക്കു സമീപം ചെരിപ്പ് കണ്ടെത്തി. മട്ടന്നൂരിൽ നിന്ന് ഫയർഫോഴ്സും പോലീസും എത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി. മക്കൾ: ശകുന്തള, രമാവതി, ബിന്ദു. സന്തോഷ്, ഷാജു. മരുമക്കൾ: ബാബു, സുരേഷ്, മിനി, പവിത്രൻ, രമണി.