കോട്ടയം: വിവിധ സംസ്ഥാനങ്ങളിലെ ഏറ്റവും മികച്ച സാങ്കേതിക കലാലയങ്ങളിലെ വിദ്യാര്‍ഥികളുടെ നൂതനാശയങ്ങളുടെ പൂരക്കാഴ്ചയൊരുക്കി സെന്റ് ഗിറ്റ്സ് സൃഷ്ടി സാങ്കേതിക മേളയ്ക്കു കൊടിയിറക്കം. സെന്റ് ഗിറ്റ്സ് എന്‍ജിനിയറിംഗ് കോളജില്‍ നടന്ന സൃഷ്ടി 2023 ഒമ്പതാമത് അഖിലേന്ത്യാ എന്‍ജിനിയറിംഗ് പ്രോജക്ട് പ്രദര്‍ശനം നൂതനാശയങ്ങളുടെയും ആവിഷ്കാരങ്ങളുടെയും സംഗമവേദിയായി മാറി.
ഏറ്റവും മികച്ച പ്രോജക്ടിനുള്ള ഒരു ലക്ഷം രൂപയുടെ ബെസ്റ്റ് ഇന്നൊവേഷന് അവാര്‍ഡ് ആരക്കുന്നം ടോക്എച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ അന്‍ഫീല്‍ ഷാജോ രൂപകല്പനചെയ്ത വീക്ഷാ കോസ്റ്റല്‍ റെസ്ക്യൂ ബോട്ടിന് ലഭിച്ചു. പ്രളയസാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു സമര്‍ഥമായി ഇടപെടാന്‍ കഴിയുന്ന റോബോട്ടിക് നിയന്ത്രിത രക്ഷാബോട്ടിനാണ് സമ്മാനം. മികച്ച ഗൈഡിനുള്ള പുരസ്കാരം ഈ പ്രോജക്ടിന്റെ മെന്ററായ ഡോ. ദീപാ എലിസബത്ത് ജോര്‍ജ് നേടി. മികച്ച സ്ഥാപനമായി തെരഞ്ഞെടുക്കപ്പെട്ടതും ടോക് എച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി തന്നെയാണ്.
മികച്ച ബിസിനസ് പ്ലാന്‍ പുരസ്കാരം അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളജ് കാഞ്ഞിരപ്പള്ളിക്കാണ്. മെപ്കോ ഷിലിംക് എന്‍ജിനീയറിംഗ് കോളജ്, കോയമ്പത്തൂര്‍ മികച്ച സ്റ്റാളിനുള്ള പുരസ്കാരം നേടി.
സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സമീക്ഷ പോസ്റ്റര്‍ പ്രെസന്റേഷന് മത്സരത്തില്‍ സേക്രഡ് ഹാര്‍ട്ട് പബ്ലിക് സ്കൂള്‍, കോട്ടയം ഒന്നാം സ്ഥാനവും സെന്റ് ആന്റ്ണീസ് പബ്ലിക് സ്കൂള്‍ ആനക്കല്ല് രണ്ടാം സ്ഥാനവും കോട്ടയം മരിയന്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ മൂന്നാം സ്ഥാനവും നേടി. സ്കൂള്‍ വിദ്യാര്‍ഥികളുടെ പ്രോജക്ട് മത്സരത്തില്‍ ക്രിസ്തുജ്യോതി വിദ്യാനികേതന്‍ ചെത്തിപ്പുഴ ഒന്നാം സ്ഥാനവും സെന്റ് ആന്റണീസ് പബ്ലിക് സ്കൂള്‍ ആനക്കല്ല് രണ്ടാം സ്ഥാനവും കോഴഞ്ചേരി മാര്‍ത്തോമാ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ മൂന്നാം സ്ഥാനവും നേടി. കാഞ്ഞിരപ്പള്ളി സെന്റ് ജോസഫ്സ് പബ്ലിക് സ്കൂള്‍ പ്രത്യേക പുരസ്കാരം നേടി.
സെന്റ് ഗിറ്റ്സ് ഡയറക്ടര്‍ തോമസ് ടി. ജോണ്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ജോസഫ് കുഞ്ഞുപോള്‍, എക്സിക്യുട്ടിവ് ചെയര്മാന് പുന്നൂസ് ജോര്‍ജ്, കേളചന്ദ്ര പ്രിസിഷന്‍ എന്‍ജിനിയേഴ്സ് മാനേജിംഗ് പാര്‍ട്നര്‍ റോണി തോമസ്, പോലീസ് സൂപ്രണ്ട് ഇ.എസ്. ബിജുമോന്, കേരള സ്റ്റാര്‍ട്ടപ് മിഷന് പ്രൊജക്റ്റ് കോഓര്‍ഡിനേറ്റര്‍ രാഹുല്‍ ഷാ, കാനറാ പേപ്പര്‍ മില്‍സ് ഡയറക്ടര്‍ ജെയ്സണ്‍ ജോര്‍ജ്, എആര്‍കെ ഇന്‍ഫോ സൊല്യൂഷന്‍സ് കണ്ട്രി മാനേജര്‍ ജെ. വിശ്വേശ്വരന്, സൃഷ്ടി ചീഫ് കോഓര്‍ഡിനേറ്റര്‍ ഡോ. അരുണ്‍ മധു, സ്റ്റുഡന്റ് കോഓര്‍ഡിനേറ്റര്‍ റിയാ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.