ചങ്ങനാശേരി: ചങ്ങനാശേരി മുനിസിപ്പല്‍ സ്റ്റേഡിയം നവീകരണം പുരോഗമിക്കുന്നു. അഞ്ചു കോടി രൂപ മുടക്കി നടത്തുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേരള കായിക മന്ത്രാലയമാണ് നേതൃത്വം നല്‍കുന്നത്. ഫുട്ബോള്‍ കളിക്കാന്‍ രാജ്യാന്തര നിലവാരത്തിലുള്ള നാച്ചുറല്‍ ടര്‍ഫ്, ഒരു കോടിയോളം രൂപ മുടക്കി ഗാലറിക്ക് മുകളില്‍ ടെന്‍സില്‍ മേല്‍ക്കൂര, വോളിബോള്‍ കോര്‍ട്ട്, നാച്ചുറല്‍ ടെര്ഫിന് സുരക്ഷ ഒരുക്കാന്‍ ഫെന്‍സിംഗ്, ജിംനേഷ്യം, ക്രിക്കറ്റ് പിച്ച്, നാച്ചുറല്‍ ടര്‍ഫിന്റെ തനിമ നിലനിര്‍ത്താന്‍ പോപ്പ്സ്പിംഗ്ലര് സിസ്റ്റം, ഫ്ളെഡ് ലൈറ്റ് തുടങ്ങിയ ആധുനിക സജ്ജീകരണങ്ങള്‍ സ്റ്റേഡിയത്തില്‍ ക്രമീകരിക്കുന്ന ജോലികള്‍ക്കാണ് തുടക്കംകുറിച്ചിരിക്കുന്നത്.
ക്രിക്കറ്റ് പ്രാക്ടീസ് ചെയ്യാനായി പ്രാക്ടീസ് നെറ്റ്, വെള്ളത്തിനുവേണ്ടി കുഴല്‍ക്കിണര്‍ തുടങ്ങിയവയും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സ്റ്റേഡിയത്തിന് നവീകരണത്തിനായി തയാറാക്കിയിട്ടുള്ള പ്ലാനില്‍ വോളിബോള്‍ കോര്‍ട്ടിന്റെ സ്ഥാനം തെക്കുപടിഞ്ഞാറ് ഭാഗത്താണ്. അതുമൂലം കളിക്കാരുടെ കണ്ണില്‍ നേരിട്ട് സൂര്യരശ്മികള്‍ പതിക്കുന്നതിനിടയാകുമെന്നും ഇക്കാരണത്താല്‍ രാവിലെയും വൈകുന്നേരവും കോര്‍ട്ട് ഉപയോഗിക്കാന്‍ സാധിക്കാതെ വരുമെന്നും കളിക്കാരും കായിക വിദഗ്ധരും അഭിപ്രായപ്പെട്ടതിനാല്‍ പ്രസ്തുത പ്രശ്നം പരിഹരിക്കുന്നതിനായി തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള പഴയ ഗാലറി പൊളിച്ച് മാറ്റി വോളിബോള്‍ കോര്‍ട്ട് തെക്കുവടക്ക് ദിശയില്‍ സ്ഥാപിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി ജോബ് മൈക്കിള്‍ എംഎല്‍എ പറഞ്ഞു.