കാസര്‍ഗോഡ്: ബംഗളുരുവില്‍ നൈജീരിയക്കാരനില്നിന്ന് പണം കൊടുത്ത് വാങ്ങിക്കൊണ്ടു വന്ന 300 ഗ്രാം എംഡിഎംഎ എന്ന മാരക മയക്കുമരുന്നുമായി നുള്ളിപ്പാടി സ്വദേശിയായ മുഹമ്മദ് ഷാനവാസിനെ കാസര്‍ഗോഡ് പോലീസ് അറസ്റ്റ് ചെയ്തു. നുള്ളിപ്പാടിയില്‍ നിന്ന് 29ന് രാത്രിയാണ് പിടികൂടിയത്.
നേരത്തെ നടത്തിയ പരിശോധനയില്‍ ജില്ലയിലേക്ക് ബംഗളുരുവില്‍ നിന്നും മയക്കുമരുന്ന് മൊത്ത വിതരണം നടത്തുന്ന ദിലീപ്, മുഹമ്മദ് സിറാജ് എന്നിവരെ 100 ഗ്രാം എംഡിഎംഎയുമായി കാസര്‍ഗോഡ് പോലീസ് പിടികൂടിയിരുന്നു.
ഡിസിആര്‍ബി ഡിവൈഎസ്പി അബ്ദുള്‍ റഹീം, കാസര്‍ഗോഡ് ഡിവൈഎസ്പി പി.കെ. സുധാകരന്, കാസര്‍ഗോഡ് എസ്ഐ വിഷ്ണുപ്രസാദ്, ജില്ലാ പോലീസ് മേധാവിയുടെ ക്രൈം സ്ക്വാഡ് ടീം എന്നിവര്‍ ചേര്‍ന്നാണ് മയക്കുമരുന്ന് പിടികൂടിയത്.