കൊടുവള്ളി: മാനിപുരം റോഡിൽ കെഎംഒ കോളജിന് സമീപം റോഡിൽ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി ജലം പാഴാവാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. പൈപ്പ് പൊട്ടി വെള്ളം പുറത്തേക്ക് വലിയ ശക്തിയോടെ വന്നതോടെ വലിയ ഗർത്തം രൂപപ്പെട്ടു.
കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരി ഈ കുഴിയിൽ വീണ് പരിക്കുപറ്റി. ഇതോടുകൂടി ജനങ്ങൾ ഈ കുഴിയിൽ ചെടി നട്ടിരിക്കുകയാണ്. കൊടുവള്ളി മുനിസിപ്പാലിറ്റിയേയും കൊടുവള്ളിജല അതോറിറ്റി അധികൃതരോടും പല തവണ പരാതി പറഞ്ഞെങ്കിലുംആരും ഇതുവരെ എത്തി നോക്കിയില്ലന്നാണ് ജനങ്ങൾ പറയുന്നത്.