+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ള​വ​യ​ൽ ഗ​വ.​ ഹൈ​സ്കൂ​ളി​ൽ വാ​ർ​ഷി​കാ​ഘോ​ഷം നാ​ളെ

ക​ൽ​പ്പ​റ്റ: പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ലെ വാ​ള​വ​യ​ൽ ഗ​വ.​ഹൈ​സ്കൂ​ളി​ൽ വാ​ർ​ഷി​കാ​ഘോ​ഷ​വും സ​ർ​വീ​സി​ൽ​നി​ന്നു വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്കു യാ​ത്ര​യ​യ​പ്പും നാ​ളെ ന​ട​ത്തു​മെ​ന്ന് ഹെ​ഡ്മാ​സ്റ്റ​ർ
വാ​ള​വ​യ​ൽ ഗ​വ.​ ഹൈ​സ്കൂ​ളി​ൽ വാ​ർ​ഷി​കാ​ഘോ​ഷം നാ​ളെ
ക​ൽ​പ്പ​റ്റ: പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ലെ വാ​ള​വ​യ​ൽ ഗ​വ.​ഹൈ​സ്കൂ​ളി​ൽ വാ​ർ​ഷി​കാ​ഘോ​ഷ​വും സ​ർ​വീ​സി​ൽ​നി​ന്നു വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്കു യാ​ത്ര​യ​യ​പ്പും നാ​ളെ ന​ട​ത്തു​മെ​ന്ന് ഹെ​ഡ്മാ​സ്റ്റ​ർ കെ. ​വി​നോ​ദ്കു​മാ​ർ, എ​സ്എം​സി ചെ​യ​ർ​മാ​ൻ കെ.​ആ​ർ. ര​മി​ത്, പി​ടി​എ പ്ര​തി​നി​ധി ത​ങ്ക​ച്ച​ൻ വാ​ള​വ​യ​ൽ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ന​ട​ത്തു​ന്ന ഗോ​ത്രോ​ത്സ​വ​ത്തി​നു പി​ന്നാ​ലെ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ വാ​ർ​ഷി​കാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്കൂ​ൾ ചു​റ്റു​മ​തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​റും വി​ശ്ര​മ​കേ​ന്ദ്രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഉ​ഷ ത​ന്പി​യും ഉ​ദ്ഘാ​ട​നം ചെ​യ്യും.
പൂ​താ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി​ര​മി​ക്കു​ന്ന അ​ധ്യാ​പി​ക​മാ​രാ​യ ടി.​ടി. അ​ന്ന​ക്കു​ട്ടി, കെ.​പി. അ​ജി​ത എ​ന്നി​വ​ർ​ക്കു യാ​ത്ര​യ​യ്പ്പ് ന​ൽ​കും. മു​ൻ അ​ധ്യാ​പ​ക​രാ​യ പി. ​സു​രേ​ഷ്, പ​ദ്മ​നാ​ഭ​ൻ, സു​മ​തി, ത്രേ​സ്യാ​മ്മ, സ​രോ​ജി​നി, മേ​രി, പ​ങ്ക​ജാ​ക്ഷി, പ്ര​ദീ​പ്, സു​ഭ​ദ്ര, ശ​ശി​ധ​ര​ൻ എ​ന്നി​വ​രെ ആ​ദ​രി​ക്കും.