കടുത്തുരുത്തി: കടുത്തുരുത്തി ബൈപ്പാസില്‍നിന്നുള്ള സര്‍വീസ് റോഡ് നിര്‍മാണത്തിന് നടപടികളാകുന്നു. റോഡ് നിര്‍മാണത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. കോട്ടയം - എറണാകുളം ഹൈവേ റോഡിന് സമാന്തരമായി കടുത്തുരുത്തി ടൗണില്‍ നിര്‍മിക്കുന്ന ബൈപാസ് റോഡില്‍നിന്ന് കടുത്തുരുത്തി വലിയ പള്ളിയുടെയും താഴത്തുപള്ളിയുടെയും മധ്യത്തിലൂടെ കടന്നുപോകുന്ന പള്ളി റോഡിലേക്കാണ് സര്‍വീസ് റോഡ് നിര്‍മിക്കുന്നത്. പിഡബ്ല്യുഡിയുടെ മേല്‍നോട്ടത്തില്‍ സര്‍വീസ് റോഡ് നിര്‍മിക്കുന്നതിന് അനുമതി നല്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതായി മോന്‍സ് ജോസഫ് എംഎല്‍എയാണ് അറിയിച്ചത്.
കടുത്തുരുത്തി ബൈപാസില്‍നിന്ന് പള്ളി ഭാഗത്തേക്കു സര്‍വീസ് റോഡ് നിര്‍മിക്കുന്നതിന് വിവിധ സര്‍വേ നമ്പരുകളിലായി എട്ട് സെന്റ് ഭൂമി ഏറ്റെടുക്കുന്നതിനാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഭൂമിയേറ്റെടുക്കല്‍ ആവശ്യത്തിന് 50 ലക്ഷം രൂപ ട്രഷറിയില്‍ നിക്ഷേപിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ റവന്യൂവകുപ്പ് പൂര്‍ത്തിയാക്കി. ഇതിന്റെ തുടര്‍നടപടികള്‍ക്ക് പൊതുമരാമത്ത് വകുപ്പ് കടുത്തുരുത്തി സബ് ഡിവിഷനു നിര്‍ദേശം നല്കി.