വൈക്കം: സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് വൈക്കം നഗരത്തിലും പരിസരപ്രദേശങ്ങളിലും നാളെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
വെച്ചൂര്‍ ഭാഗത്തുനിന്നും വരുന്ന കെഎസ്ആര്‍ടിസി, പ്രൈവറ്റ് ബസുകള്‍ തോട്ടുവക്കം പാലം, തെക്കേനട വഴി ദളവാക്കുളത്തെത്തി ആളെയിറക്കി പാര്‍ക്കിംഗിനായി മുരിയന്‍കുളങ്ങര, ആറാട്ടുകുളങ്ങര വഴി കിളിയാറ്റുനട ഭാഗത്തേക്കു പോകണം.
തോട്ടകം ഭാഗത്തുനിന്നും എറണാകുളം, കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ തോട്ടുവക്കം പാലം, തെക്കേനട, കിഴക്കേനട, മുരിയന്‍കുളങ്ങര, പുളിഞ്ചുവട്, തലയോലപ്പറമ്പ് വഴി പോകണം.
ആലപ്പുഴ, വെച്ചൂര്‍ ഭാഗങ്ങളില്‍നിന്നും വൈക്കം സത്യഗ്രഹ ശതാബ്ദിയാഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ വരുന്ന വാഹനങ്ങള്‍ ദളവാക്കുളത്ത് ആളെയിറക്കി മുരിയന്‍കുളങ്ങര, കവരപ്പാടി, ചേരുംചുവട് പാലം വഴി ടിവി പുരം, ചെമ്മനത്തുകര, മുത്തേടത്ത് കാവ്, ഉല്ലല ഭാഗങ്ങളില്‍ പാര്‍ക്കിംഗിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളില്‍ പോയി പാര്‍ക്ക് ചെയ്യണം. കിളിയാറ്റുനട ഭാഗത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന വെച്ചൂര്‍ ഭാഗത്തേക്കു പോകേണ്ട കെഎസ്ആര്‍ടിസി, പ്രൈവറ്റ് ബസുകള്‍ ആറാട്ടുകുളങ്ങര വഴി മുരിയന്‍കുളങ്ങരയിലെത്തി ആളുകളെ കയറ്റി കവരപ്പാടി, ചേരുംചുവട് വഴി പോകണം.
ടിവി പുരം, മുത്തേടത്ത്കാവ് ഭാഗങ്ങളില്‍നിന്നും വൈക്കത്തിന് വരുന്ന സ്വകാര്യ ബസുകള്‍ തോട്ടുവക്കം പാലം, തെക്കേനട വഴി ദളവാക്കുളത്തെത്തി ആളുകളെയിറക്കി പാര്‍ക്കിംഗിനായി മുരിയന്‍കുളങ്ങര, ആറാട്ടുകുളങ്ങര വഴി കിളിയാറ്റുനട ഭാഗത്തേക്കു പോകണം.
എറണാകുളം, കോട്ടയം ഭാഗത്തുനിന്നും വരുന്ന കെഎസ്ആര്‍ടിസി, പ്രൈവറ്റ് ബസുകള്‍ ലിങ്ക് റോഡ് വഴിവന്ന് മുരിയന്കുളങ്ങരയ്ക്ക് മുന്‍പ് ആളെയിറക്കി മുരിയന്‍കുളങ്ങര, പുളിഞ്ചുവട് വഴി തിരികെ പോകണം.
നാനാടം ഭാഗത്തുനിന്നും വെച്ചൂര്‍ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ ലിങ്ക് റോഡ്, മുരിയന്‍കുളങ്ങര, കവരപ്പാടി, ചേരുംചുവട് പാലംവഴി പോകണം.
എറണാകുളം ഭാഗത്തുനിന്നു കോട്ടയം, ആലപ്പുഴ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ ( വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദിയാഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍വരുന്ന വാഹനങ്ങള്‍ ഒഴികെ) പുത്തന്‍കാവ് ഭാഗത്തുനിന്നും കാഞ്ഞിരമറ്റം തലയോലപ്പറമ്പ് വഴി പോകണം.
ആലപ്പുഴ, വെച്ചൂര്‍ ഭാഗത്തുനിന്നും എറണാകുളം, കോട്ടയം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ (വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദിയാഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ വരുന്ന വാഹനങ്ങള്‍ ഒഴികെ) ഇടയാഴത്തുനിന്നും തിരിഞ്ഞ് കല്ലറ, കടുത്തുരുത്തി വഴി പോകണം.
അതീവസുരക്ഷ നല്‍കിവരുന്ന ഗണത്തില്‍പ്പെടുന്ന വിശിഷ്ടാതിഥികള്‍ പങ്കെടുക്കുന്ന ചടങ്ങ് ആയതിനാല്‍ യാതൊരു കാരണവശാലും വാഹനങ്ങള്‍ പാര്‍ക്കിംഗിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളില്‍ അല്ലാതെ വഴിയരികില്‍ പാര്‍ക്കു ചെയ്യാന്‍ പാടുള്ളതല്ല. ഇതിനു വിപരീതമായി വഴിയരികില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാഹനം ഉപയോഗിച്ച് ഉടനടി സ്ഥലത്തുനിന്ന് നീക്കം ചെയ്യും.