+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ന​ൽ ച​ർ​ച്ച സം​ഘ​ടി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​ൻ ക​ര​കൗ​ശ​ല​ങ്ങ​ളി​ൽ യു​വ​ത​ല​മു​റ പാ​ര​ന്പ​ര്യ​ത്തെ ക​ണ്ടെ​ത്തു​ന്നു എ​ന്ന വി​ഷ​യ​ത്തി​ൽ ഒ ​ബൈ താ​മ​ര​യും വേ​ദി​ക ബൊ​ട്ടീ​ക്കു​മാ​യി ചേ​ർ​ന്ന് പാ​ന​ൽ ച​ർ​ച്ച സം​ഘ​ടി​പ്
പാ​ന​ൽ ച​ർ​ച്ച  സം​ഘ​ടി​പ്പി​ച്ചു
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​ൻ ക​ര​കൗ​ശ​ല​ങ്ങ​ളി​ൽ യു​വ​ത​ല​മു​റ പാ​ര​ന്പ​ര്യ​ത്തെ ക​ണ്ടെ​ത്തു​ന്നു എ​ന്ന വി​ഷ​യ​ത്തി​ൽ ഒ ​ബൈ താ​മ​ര​യും വേ​ദി​ക ബൊ​ട്ടീ​ക്കു​മാ​യി ചേ​ർ​ന്ന് പാ​ന​ൽ ച​ർ​ച്ച സം​ഘ​ടി​പ്പി​ച്ചു. വേ​ദി​ക ബൊ​ട്ടീ​ക്കി​ന്‍റെ സ്ഥാ​പ​ക​യാ​യ മൈ​ത്രി ശ്രീ​കാ​ന്തി​ന്‍റെ ഫാ​ഷ​ൻ ഡി​സൈ​ൻ ലോ​ഞ്ചി ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
ഇ​ന്ത്യ​ൻ പാ​ര​ന്പ​ര്യം വി​ളി​ച്ചോ​തു​ന്ന വ​സ്ത്ര​ങ്ങ​ളി​ലേ​ക്കും സാം​സ്കാ​രി​ക മു​ദ്ര​ക​ളി​ലേ​ക്കും യു​വ ത​ല​മു​റ മ​ട​ങ്ങി​പ്പോ​കു​ന്ന​ത് ന​മ്മു​ടെ സം​സ്കാ​ര​ത്തി​ന് ക​രു​ത്താ​ണെ​ന്ന് പാ​ന​ൽ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു​കൊ​ണ്ട് ശ​ശി ത​രൂ​ർ എം​പി പ​റ​ഞ്ഞു. ഖ​ദ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള വ​സ്ത്ര​ങ്ങ​ൾ അ​ത്ത​രം ദേ​ശീ​യ പോ​രാ​ട്ട​ങ്ങ​ളു​ടെ അ​ട​യാ​ള​ങ്ങ​ളാ​ണെ​ന്നും ന​മ്മു​ടെ നാ​ടി​ന്‍റെ അ​ഭി​മാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗൗ​രി പാ​ർ​വ​തി ബാ​യി, അ​ഹ​മ്മ​ദാ​ബാ​ദ് നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡി​സൈ​ൻ മു​ൻ ഡ​യ​റ​ക്ട​ർ ഡോ. ​ഡാ​ർ​ലി കോ​ശി, താ​മ​ര ലീ​ഷ​ർ എ​ക്സ്പീ​രി​യ​ൻ​സ​സ് സി​ഇ​ഒ ആ​ൻ​ഡ് ഡ​യ​റ​ക്ട​ർ ശ്രു​തി ഷി​ബു​ലാ​ൽ തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.