കോട്ടയം: വിവിധ സംസ്ഥാനങ്ങളിലെ ഏറ്റവും മികച്ച സാങ്കേതിക കലാലയങ്ങളിലെ വിദ്യാര്‍ഥികളുടെ നൂതനാശയങ്ങളുടെ പൂരക്കാഴ്ചയൊരുക്കി സെന്റ് ഗിറ്റ്സ് സൃഷ്ടി സാങ്കേതിക മേളയ്ക്കു കൊടിയിറക്കം. സെന്റ് ഗിറ്റ്സ് എന്‍ജിനിയറിംഗ് കോളജില്‍ നടന്ന സൃഷ്ടി 2023 ഒമ്പതാമത് അഖിലേന്ത്യാ എന്‍ജിനിയറിംഗ് പ്രൊജക്ട് പ്രദര്‍ശനം നൂതനാശയങ്ങളുടെയും ആവിഷ്കാരങ്ങളുടെയും സംഗമവേദിയായി മാറി.
ഏറ്റവും മികച്ച പ്രൊജക്ടിനുള്ള ഒരു ലക്ഷം രൂപയുടെ ബെസ്റ്റ് ഇന്നൊവേഷന് അവാര്‍ഡ് ആരക്കുന്നം ടോക്എച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ അന്‍ഫീല്‍ ഷാജോ രൂപകല്പനചെയ്ത വീക്ഷാ കോസ്റ്റല്‍ റെസ്ക്യൂ ബോട്ടിന് ലഭിച്ചു. പ്രളയസാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു സമര്‍ഥമായി ഇടപെടാന്‍ കഴിയുന്ന റോബോട്ടിക് നിയന്ത്രിത രക്ഷാബോട്ടിനാണ് സമ്മാനം. മികച്ച ഗൈഡിനുള്ള പുരസ്കാരം ഈ പ്രൊജക്ടിന്റെ മെന്ററായ ഡോ. ദീപാ എലിസബത്ത് ജോര്‍ജ് നേടി. മികച്ച സ്ഥാപനമായി തെരഞ്ഞെടുക്കപ്പെട്ടതും ടോക് എച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി തന്നെയാണ്.
കെമിക്കല്‍ വിഭാഗത്തില്‍ ടികെഎം എന്‍ജിനിയറിംഗ് കോളജ്, കൊല്ലം, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് വിഭാഗത്തില്‍ ഫ്രാന്‍സിസ് സേവ്യര്‍ എന്‍ജിനിയറിംഗ് കോളജ്, തിരുനെല്‍വേലി, സിവില്‍ വിഭാഗത്തില്‍ മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ്, വരിക്കോലി, കംപ്യുട്ടര്‍ സയന്‍സ്, ഹ്യൂമന്‍ സെന്‍ട്രിക് ഡിസൈന്‍ വിഭാഗങ്ങളില്‍ എസ്ആര്‍എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ്, ചെന്നൈ, ഇലക്ട്രോണിക്സ്, മാറ്റ് ലാബ് വിഭാഗങ്ങളില്‍ കെപിആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജി, കോയമ്പത്തൂര്‍, ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ റേവ യൂണിവേഴ്സിറ്റി, ബാംഗ്ലൂര്‍, ഫുഡ് ടെക്നോളജി വിഭാഗത്തില്‍ അമൃത വിശ്വവിദ്യാപീഠം, കൊല്ലം, ഹെല്‍ത്ത് കെയര്‍ വിഭാഗത്തില്‍ കെസിജി കോളജ് ഓഫ് ടെക്നോളജി, ചെന്നൈ, മെക്കാനിക്കല്‍ വിഭാഗത്തില്‍ ശ്രീനാരായണാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, അടൂര്‍, റോബോട്ടിക്സ് വിഭാഗത്തില്‍ ടോക് എച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി, ആരക്കുന്നം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഭാഗത്തില്‍ ജ്യോതി എന്‍ജിനീയറിംഗ് കോളജ്, തൃശൂര്‍, അനലറ്റിക്കല്‍, കേഡന്‍സ് വിഭാഗങ്ങളില്‍ ദയാനന്ദ സാഗര്‍ കോളജ് ഓഫ് എന്‍ജിനിയറിംഗ്, കര്‍ണാടക, ആന്‍സിസ് വിഭാഗത്തിൽ കുമാരസ്വാമി കോളജ് ഓഫ് എന്‍ജിനീയറിംഗ്, കരൂര്‍ തമിഴ്നാട്, തീം പ്രൊജക്ടില്‍ ഗവണ്മെന്റ് എന്‍ജിനിയറിംഗ് കോളജ്, ബാര്ട്ടന് ഹില്‍, തിരുവനന്തപുരം തുടങ്ങിയവര്‍ ജേതാക്കളായി.
മികച്ച ബിസിനസ് പ്ലാന്‍ പുരസ്കാരം അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളജ് കാഞ്ഞിരപ്പള്ളിക്കാണ്. മെപ്കോ ഷിലിംക് എന്‍ജിനീയറിംഗ് കോളജ്, കോയമ്പത്തൂര്‍ മികച്ച സ്റ്റാളിനുള്ള പുരസ്കാരം നേടി.
സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സമീക്ഷ പോസ്റ്റര്‍ പ്രെസന്റേഷന് മത്സരത്തില്‍ സേക്രഡ് ഹാര്‍ട്ട് പബ്ലിക് സ്കൂള്‍, കോട്ടയം ഒന്നാം സ്ഥാനവും സെന്റ് ആന്റ്ണീസ് പബ്ലിക് സ്കൂള്‍ ആനക്കല്ല് രണ്ടാം സ്ഥാനവും കോട്ടയം മരിയന്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ മൂന്നാം സ്ഥാനവും നേടി. സ്കൂള്‍ വിദ്യാര്‍ഥികളുടെ പ്രോജക്ട് മത്സരത്തില്‍ ക്രിസ്തുജ്യോതി വിദ്യാനികേതന്‍ ചെത്തിപ്പുഴ ഒന്നാം സ്ഥാനവും സെന്റ് ആന്റണീസ് പബ്ലിക് സ്കൂള്‍ ആനക്കല്ല് രണ്ടാം സ്ഥാനവും കോഴഞ്ചേരി മാര്‍ത്തോമാ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ മൂന്നാം സ്ഥാനവും നേടി. കാഞ്ഞിരപ്പള്ളി സെന്റ് ജോസഫ്സ് പബ്ലിക് സ്കൂള്‍ പ്രത്യേക പുരസ്കാരം നേടി.
സെന്റ് ഗിറ്റ്സ് ഡയറക്ടര്‍ തോമസ് ടി. ജോണ്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ജോസഫ് കുഞ്ഞുപോള്‍, എക്സിക്യുട്ടിവ് ചെയര്മാന് പുന്നൂസ് ജോര്‍ജ്, കേളചന്ദ്ര പ്രിസിഷന്‍ എന്‍ജിനിയേഴ്സ് മാനേജിംഗ് പാര്‍ട്നര്‍ റോണി തോമസ്, പോലീസ് സൂപ്രണ്ട് ഇ.എസ്. ബിജുമോന്, കേരള സ്റ്റാര്‍ട്ടപ് മിഷന് പ്രൊജക്റ്റ് കോഓര്‍ഡിനേറ്റര്‍ രാഹുല്‍ ഷാ, കാനറാ പേപ്പര്‍ മില്‍സ് ഡയറക്ടര്‍ ജെയ്സണ്‍ ജോര്‍ജ്, എആര്‍കെ ഇന്‍ഫോ സൊല്യൂഷന്‍സ് കണ്ട്രി മാനേജര്‍ ജെ. വിശ്വേശ്വരന്, സൃഷ്ടി ചീഫ് കോഓര്‍ഡിനേറ്റര്‍ ഡോ. അരുണ്‍ മധു, സ്റ്റുഡന്റ് കോഓര്‍ഡിനേറ്റര്‍ റിയാ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
വീൽച്ചെയർ ശ്രദ്ധ നേടി
കോട്ടയം: ആശയങ്ങളുടെ പുത്തന്ലോകമൊരുക്കി പാത്താമുട്ടം സെന്റ് ഗിറ്റ്സ് എന്‍ജിനിയറിംഗ് കോളജിൽ നടന്ന ദ്വിദിന എന്‍ജിനിയറിംഗ് പ്രോജക്ട് പ്രദര്‍ശനമായ സൃഷ്ടിയിൽ പ്രദർശിപ്പിച്ച വീൽച്ചെയർ മേളയില്‍ ശ്രദ്ധ നേടി.
കുന്നുകളും പടിക്കെട്ടുകളും അനായാസം കയറിയിറങ്ങുന്ന വീല്‍ചെയറാണ് പാത്താമുട്ടം സെന്റ് ഗിറ്റ്സ് എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥികളായ മോന്‍സു പി. മോഹന്‍, മാത്യു വലിയപറമ്പില്‍ ജേക്കബ്, ജോനസ് ജോര്‍ജ് ജേക്കബ്, സല്മാന് സജീവ് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ചത്.