ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ മാത്യു പി. പോള്‍ 33 വര്‍ഷത്തെ സേവനത്തിനുശേഷം ഇന്നു സര്‍വീസില്‍നിന്നു വിരമിക്കും. 1990ല്‍ പോലീസ് കോണ്‍സ്റ്റബിളായി സര്‍വീസില്‍ പ്രവേശിച്ച് കുറവിലങ്ങാട്, ഏറ്റുമാനൂര്‍, കിടങ്ങൂര്‍, എരുമേലി, കോട്ടയം, മുല്ലപ്പെരിയാര്‍, ഉടുമ്പന്‍ചോല തുടങ്ങി കോട്ടയം, ഇടുക്കി ജില്ലകളിലെ വിവിധ സ്റ്റേഷനുകളില്‍ പ്രവര്‍ത്തിച്ചു.
1996 മുതല്‍ കേരള പോലീസ് അസോസിയേഷന് ജില്ലാ കമ്മിറ്റിയംഗമായും 2001 മുതല്‍ നാലു വര്‍ഷം ജില്ലാ സെക്രട്ടറിയായും 2011 മുതല്‍ നാലു വര്‍ഷം കോട്ടയം ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. കേരള പോലീസ് അസോസിയേഷന് മുഖപ്രസിദ്ധീകരണമായ കാവല്‍ കൈരളിയുടെ എഡിറ്റർ, സര്‍ക്കുലേഷന്‍ മാനേജർ, കോട്ടയം ജില്ലാ പോലീസ് സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് മെംബർ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.