പള്ളിക്കത്തോട്: മധ്യവയസ്കനെ ആക്രമിച്ച കേസില്‍ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളം ആനിക്കാട് ഭാഗത്ത് കിഴക്കയില്‍ കെ.ടി. തോമസ് (തങ്കച്ചന്-59) നെയാണു പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞദിവസം സഹോദരന്റെ വസ്തുവില്‍ അതിക്രമിച്ചു കയറി സഹോദരനെ ചീത്തവിളിക്കുകയും കൈയില്‍ കരുതിയിരുന്ന ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിക്കുകയായിരുന്നു.
ഇവര്‍ തമ്മില്‍ കുടുംബപരമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് തോമസ് സഹോദരനെ ആക്രമിച്ചത്. പരാതിയെത്തുടര്‍ന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.