വിമലഗിരി കത്തീഡ്രലില്‍
കോട്ടയം: വിമലഗിരി കത്തീഡ്രലില്‍ ഏപ്രില്‍ രണ്ടു മുതല്‍ ഒന്‍പതു വരെ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തും. രണ്ടിനു രാവിലെ 6.30ന് കുരിശിന്റെ വഴി, 7.30ന് കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, പീഡാനുഭവ പാരായണം, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന.
നാല്, അഞ്ച് തീയതികളില്‍ പൗരോഹിത്യ ദിനാചരണവും വൈദിക സമ്മേളനവും നടക്കും. രാവിലെ 7.30ന് തൈലാശീര്‍വാദ വിശുദ്ധകുര്‍ബാന ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. പൗരോഹിത്യ വ്രത നവീകരണം നടത്തുന്ന വിശുദ്ധ കുര്‍ബാനയില്‍ രൂപതയിലെ മുഴുവന്‍ വൈദികരും സഹകാര്‍മികരായിരിക്കും.
ആറിനു പെസഹാവ്യാഴാഴ്ച വൈകുന്നേരം 6.30ന് തിരുവത്താഴപൂജയും വിശുദ്ധ കുര്‍ബാനയുടെ സ്ഥാപനം, പാദക്ഷാളനം. തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണവും ആരാധനയും നടക്കും.
ഏഴിനു ദുഃഖവെള്ളിയാഴ്ച രാവിലെ ഏഴിനു കുരിശിന്റെ വഴി കോട്ടയം നല്ലയിടയന് ദേവാലയത്തിൽനിന്ന് ആരംഭിച്ച് വിമലഗിരി കത്തീഡ്രലില്‍ സമാപിക്കും. തുടര്‍ന്ന് ഫാ. ജോസഫ് പുത്തന്‍പറമ്പില്‍ പീഢാനുഭവ പ്രഘോഷണം നടത്തും. ഉച്ചകഴിഞ്ഞ് മൂന്നിന് പീഢാനുഭവ തിരുക്കര്‍മങ്ങള്‍ പീഡാനുഭവ ചരിത്ര പാരായണം, കുരിശിന്റെ ആരാധന, നഗരികാണിക്കല്‍ എന്നിവ ഉണ്ടായിരിക്കും. രാത്രി ഒന്‍പതിന് കബറടക്കം.
എട്ടിനു രാവിലെ ഏഴിനു സങ്കീര്‍ത്തനാലാപനത്തോടെ പ്രഭാതപ്രാര്‍ഥന. രാത്രി ഒന്‍പതിന് ഉയിര്‍പ്പ് മഹോത്സവ തിരുക്കര്‍മങ്ങള്‍, പുത്തന്‍തീയും വെള്ളവും വെഞ്ചരിപ്പ്, ജ്ഞാനസ്നാനവ്രത നവീകരണം, പെസഹാ പ്രഘോഷണം, ഉയിര്‍പ്പിന്റെ ദൃശ്യാവിഷ്കാരം തുടങ്ങിയവ ഉണ്ടായിരിക്കും. ഒമ്പതിനു ഈസ്റ്റര്‍ ദിനത്തില്‍ രാവിലെ ഏഴിനും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാനയുണ്ടായിരിക്കും.
ലൂര്‍ദ് ഫൊറോന പള്ളിയിൽ
കോട്ടയം: ലൂര്‍ദ് ഫൊറോനാ പള്ളിയിലെ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ക്കു ഓശാന ഞായറാഴ്ചയോടെ തുടക്കമാകും. രണ്ടിനു രാവിലെ 6.30നു കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം തുടര്‍ന്നു വിശുദ്ധ കുര്‍ബാന. രാവിലെ 5.15-നും, 10നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും.
മൂന്നു മുതല്‍ അഞ്ചുവരെ രാവിലെ 5.30-നുള്ള വിശുദ്ധ കുര്‍ബാനയ്ക്കുശേഷം കുരിശിന്റെ വഴിയും 6.30നുള്ള വിശുദ്ധ കുര്‍ബാനയ്ക്കുശേഷം കുന്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും. ആറിനു പെസഹാ തിരുക്കര്‍മങ്ങള്‍ വൈകുന്നേരം 4.30നുള്ള വിശുദ്ധ കുര്ബാനക്കൊപ്പമായിരിക്കും. രാത്രി ഏഴു മുതല്‍ പൊതുആരാധന. ഏഴിനു ദുഃഖവെള്ളിയാഴ്ച രാവിലെ ഇടവകയുടെ വിവിധ പ്രദേശങ്ങളില്‍നിന്നും വാര്‍ഡു കൂട്ടായ്മകളുടെ ആഭിമുഖ്യത്തില്‍ കുരിശിന്റെ വഴി ആരംഭിച്ച് 10നു ദേവാലയത്തില്‍ എത്തിച്ചേരും. 12 മുതല്‍ നേര്‍ച്ചക്കഞ്ഞി വിതരണം. ദുഃഖവെള്ളിയാഴ്ചയിലെ ദേവാലയത്തിലെ തിരുക്കര്‍മങ്ങള്‍, കുരിശിന്റെ വഴി, നഗരികാണിക്കല്‍ എന്നിവ ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിക്കും. എട്ടിനു വൈകുന്നേരം 4.30നു വിശുദ്ധ കുര്‍ബാന. ഒമ്പതിനു ഈസ്റ്റര്‍ ദിനത്തില്‍ പുലര്‍ച്ചെ 2.30ന് ഉയിര്‍പ്പിന്റെ തിരുക്കര്‍മങ്ങള്‍, വിശുദ്ധ കുര്‍ബാന, പ്രദക്ഷിണം. അന്ന് രാവിലെ 5.15നും 6.30നും, എട്ടിനും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും.
കരിവേലിമലയിലേക്ക്
പരിഹാര പ്രദക്ഷിണം
അതിരമ്പുഴ: വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചിട്ടുള്ള തീർഥാടന കേന്ദ്രമായ അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ ഇന്ന് നാല്പതാംവെള്ളി ആചരണം നടത്തും.
വലിയ പള്ളിയിൽനിന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പരിഹാര പ്രദക്ഷിണം ആരംഭിക്കും. നവോദയ ജംഗ്ഷൻ, ഞൊങ്ങിണി കവല വഴി കരിവേലി മലയിലെത്തി പ്രത്യേക പ്രാർഥനയ്ക്കും സന്ദേശത്തിനും ശേഷം തിരികെ വലിയ പള്ളിയിലെത്തി വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പിന്റെ ആശീർവാദത്തോടെ സമാപിക്കും. തുടർന്ന് പുഴുക്കുനേർച്ച നടക്കും.
വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ തിരുക്കർമങ്ങളിൽ മുഖ്യകാർമികത്വം വഹിക്കും. അസിസ്റ്റന്റ് വികാരിമാരായ ഫാ. സച്ചിൻ കുന്നത്ത്, ഫാ. സാജൻ പുളിക്കൽ, ഫാ. നൈജിൽ തൊണ്ടിക്കാകുഴിയിൽ, ഫാ. ബിനിൽ പഞ്ഞിപ്പുഴ എന്നിവർ സഹകാർമികരായിരിക്കും.
സാന്ജോമൗണ്ടില്
നോമ്പുകാല ശുശ്രൂഷ
കോട്ടയം: ചുങ്കം ഫൊറോനയിലെ വടക്കുമ്മുറിയില്‍ സ്ഥിതിചെയ്യുന്ന സാന്ജോമൗണ്ടില് നോമ്പുകാല ശുശ്രൂഷകളും മലകയറ്റവും നടത്തും. നാല്പതാം വെള്ളിയാഴ്ചയായ ഇന്ന് വൈകുന്നേരം അഞ്ചിന് അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് വിശുദ്ധ കുർബാനയര്‍പ്പിച്ചു വചനസന്ദേശം നല്‍കും. നേര്‍ച്ചക്കഞ്ഞി വിതരണവും നടത്തും.
ദുഃഖവെള്ളിയാഴ്ച നടത്തപ്പെടുന്ന പീഢാനുഭവ ശുശ്രൂഷകള്‍ക്ക് ഫാ. സനൂപ് കൈതയ്ക്കനിരപ്പേല് നേതൃത്വം നല്‍കും.
ഫൊറോന വികാരി ഫാ. ജോസ് അരീച്ചിറ ചെയര്‍മാനായും കരിങ്കുന്നം വികാരി ഫാ. അലക്സ് ഓലിക്കര വൈസ് ചെയര്‍മാനായും വടക്കുമ്മുറി വികാരി ഫാ. ദിപു ഇറപുറത്ത് ജനറല്‍ കണ്‍വീനറായും കൈക്കാരന്മാരുമടങ്ങിയ കമ്മിറ്റിയാണ് ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്.