കൊട്ടാരക്കര: വെട്ടിക്കവല ഗ്രാമ പഞ്ചായത്ത് ബജറ്റിൽ കാർഷിക മേഖലക്കും ഭിന്നശേഷിക്കാർക്കും മുന്തിയ പരിഗണന. 34 കോടി 38 ലക്ഷത്തി 78500 രൂപ വരവും 34 കോടി 56 ലക്ഷത്തി 25,261 രൂപ ചിലവും രണ്ടുകോടി 31 ലക്ഷത്തി നാനൂറ്റി പതിനഞ്ചു രൂപ മിച്ചവുമുള്ള ബജറ്റാണ് വൈസ് പ്രസിഡന്റ് സുജാ സജി അവതരിപ്പിച്ചത്. പ്രസിഡന്റ് എം പി സജീവ് അധ്യക്ഷത വഹിച്ചു.
ഒട്ടേറെ വ്യത്യസ്ത പദ്ധതികളാണ് 2023 -24 നടപ്പിലാക്കാൻ പോകുന്നത്. ജില്ലയിൽ ആദ്യമായി ഭിന്നശേഷി സൗഹൃദ കേന്ദ്രം വെട്ടിക്കവല ഗവൺമെന്റ് മോഡൽ ഹൈസ്കൂളിൽ സജ്ജമാക്കും. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
കൊട്ടാരക്കര വിദ്യാഭ്യാസ ഉപജില്ലയിൽ 166 കുട്ടികൾ ഭിന്നശേഷിക്കാരായി വിവിധ സ്കൂളുകളിൽ പഠിക്കുന്നു. അവരുടെ ശാരീരിക, മാനസിക ഉല്ലാസത്തിനും വ്യായാമത്തിനും, കലാ-കായിക അഭ്യാസനത്തിനുമായി ഒട്ടനവധി ഉപകരണങ്ങൾ വാങ്ങി നൽകും. ഇതിനായി ആറ് ലക്ഷം രൂപ നീക്കി വച്ചിട്ടുണ്ട്.
കേരള അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റിയുമായി ചേർന്ന് സിന്ധൂർ ഇനത്തിൽപ്പെട്ട വരിക്ക പ്ലാവ്, റംബുട്ടാൻ, അഭിയു, തുടങ്ങി ഒട്ടനവധി ഫലവൃക്ഷങ്ങൾ ഓരോ വീടുകളിലുമെത്തിക്കും. വെജിറ്റബിൾസ് ആൻഡ് ഫ്രൂട്സ് പ്രമോഷൻ കൗൺസിൽ ഓഫ് കേരളയുമായി ചേർന്ന് നല്ല ഇനം വാഴ വിത്തുകൾ നേരിട്ട് കർഷകർക്ക് നൽകും.
നെൽകൃഷി, സമ്മിശ്രകൃഷി, പച്ചക്കറി കൃഷി, ഇവയെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികളും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്ഷീരകർഷകർക്കായി കാലിത്തീറ്റ, ധാതുലവളം, പാലിന്റെ സബ്സിഡി ഇവനൽകും.
മുറ്റത്തൊരു മീൻ കുളം, വനിതകൾക്ക് അടുക്കളമുറ്റത്തെ മുട്ടക്കോഴി, പട്ടികജാതി വിഭാഗക്കാർക്ക് പോത്തുകുട്ടി, വൃദ്ധർക്ക് കട്ടിൽ , കുട്ടികൾക്ക് മെറിറ്റോറിയൽ സ്കോളർഷിപ്പ്, സ്വയംതൊഴിൽ പദ്ധതികൾ എന്നിവയ്ക്ക് മുൻതൂക്കം നൽകിയിട്ടുണ്ട്.
ചിരട്ടക്കോണം പബ്ലിക് മാർക്കറ്റിൽ ആധുനിക മാട്ടിറച്ചി വ്യാപാര കേന്ദ്രം പുതുതായി നിർമിക്കും.
സേവന മേഖലയിൽ ലൈഫ് ഭവന പദ്ധതിക്ക് ആറു കോടി രൂപ മാറ്റിവെച്ചു. വയോജനങ്ങൾക്ക് ആയുർവേദ, ഹോമിയോ, അലോപ്പതി എന്നീ മേഖലയിൽ 15 ലക്ഷത്തോളം രൂപ മരുന്നുകൾക്കായി മാറ്റിവെച്ചു. സാക്ഷരത തുല്യതാ പഠനം, തലച്ചിറയിൽ ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ബഡ്സ് സ്കൂൾ എന്നിവക്കുവേണ്ടി 70 ലക്ഷം രൂപ അനുവദിച്ചു.
കേരളോത്സവം, അങ്കണവാടി കുട്ടികൾക്ക് കലോത്സവം, എന്നിവയ്ക്ക് പ്രാധാന്യം നൽകും. ശുചിത്വ മേഖലയിൽ ബയോ ബിൻ, കമ്പോസ്റ്റ് പിറ്റ്, സ്ത്രീകൾക്കായി ആർത്തവ ശുചിത്വ മെൻസ്ട്രേഷൻ കപ്പ്, എന്നിവയ്ക്കായി 50 ലക്ഷം രൂപ നീക്കിവെച്ചു.
റോഡ് പുനരുദ്ധാരണം, റോഡ് കോൺക്രീറ്റിംഗ്, കുടിവെള്ളം, പഞ്ചായത്തിന്റെ ആസ്തിയിലുള്ള സ്കൂളുകൾ, അങ്കണവാടികൾ, ചുറ്റുമതിലുകൾ ഇവയുടെ പൂർണമായ സംരക്ഷണം, പഞ്ചായത്തിൽ ഉടനീളം അധീനതയിലുള്ള ഭൂമിക്ക് പൂർണമായും സംരക്ഷണഭിത്തി സ്ഥാപിക്കൽ, പഞ്ചായത്തിന്റെ പരിധിയിൽലുള്ള വെയ്റ്റിംഗ് ഷെഡുകളുടെ നവീകരണം, തെരുവു വിളക്കുകളുടെ പരിപാലനം, പുതിയ എൽഇഡി ലൈറ്റ് സ്ഥാപിക്കൽ, എസ് സി കോളനികളിൽ എൽഇഡി ലൈറ്റ് സ്ഥാപിക്കൽ തുടങ്ങി ഒട്ടനവധി പ്രവർത്തികൾക്ക് ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്